Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അയിരൂർ വഴി കെഎസ്ആർടിസി സർവീസ് ആരംഭിക്കണം :ആർ.ജെ.ഡി


അയിരൂർ വഴി കെഎസ്ആർടിസി സർവീസ് ആരംഭിക്കണം :ആർ.ജെ.ഡി


ഹോസ്പിറ്റലുകളും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറെയുള്ള ഗുരുവായൂർ, പുത്തൻപള്ളി, അയിരൂർ റോഡിൽ കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്ന് ആർജെഡി പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 



 പുത്തൻപള്ളി ജാറം കമ്മിറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പ്. അയിരൂർ സ്കൂൾ, അയിരൂർ മഹല്ല് കമ്മിറ്റി, എംടിഎം കോളേജ്, വെളിയങ്കോട് ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്ഥാപനങ്ങളിൽ നിന്നും ബസ് ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തുകൾ വെച്ച് കൊണ്ട് ആർജെഡി പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി പൊന്നാനി നിയോജകമണ്ഡലം എം എൽ എ യ്ക്കും ഗതാഗത മന്ത്രിയുടെ ഓഫീസിലും നിവേദനം നൽകുകയുണ്ടായി. ഈ നിവേദനം അന്വേഷണവുമായി ബന്ധപ്പെട്ട് മാർച്ച് 27 ന് പൊന്നാനി കെഎസ്ആർടിസി ഓഫീസിലെത്തിയിട്ടുണ്ടെന്ന് അവിടുത്തെ ഉദ്യോഗസ്ഥർ പറഞ്ഞെന്നും എന്നാൽ ഈ കത്ത് വന്നതിനു ശേഷം ഇതുവരെ ഒരു അന്വേഷണം നടത്തുകയോ സർവീസ് നടത്തുകയോ ചെയ്തിട്ടില്ലെന്നും .സാധാരണ ജനങ്ങളോടുള്ള ഈ വിവേചനത്തിനെതിരെയുള്ള ഒരു പ്രതിഷേധം എന്ന നിലയിലാണ് വാർത്ത സമ്മേളനം വിളിച്ചതെന്നും ആർജെഡി വ്യക്തമാക്കി.

പൊന്നാനി നിയോജകമണ്ഡലം എംഎൽഎ ഗതാഗ മന്ത്രിയുമായി സംസാരിക്കുകയും. ഗതാഗത മന്ത്രിയുടെ ഓഫീസ് നൽകിയ നിവേദനത്തിന്റെ പകർപ്പ് പൊന്നാനി കെഎസ്ആർടിസി ഓഫീസിലെത്തിയിട്ടും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇനിയും അനുകൂലമായ നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ആർജെഡി ജില്ലാ കമ്മിറ്റി അംഗവും ആർജെഡി പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ ചാർജുമുള്ള അയിരൂർ മുഹമ്മദാലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 ആർ ജെ ഡി ജില്ലാ ക്ഷണിതാവ് ടി കെ സുരേഷ്, രാഷ്ട്രീയ യുവജനതാദൾ പൊന്നാനി മണ്ഡലം സെക്രട്ടറി ദീപു കുന്നംവീട്ടിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 ഈ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയുടെ ഭാഗമായി ഗുരുവായൂർ അയിരൂർ തിരൂർ കെഎസ്ആർടിസി ബസ് അടിയന്തരമായി സർവീസ് നടത്തണമെന്ന് ആർജെഡി പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments