പനമ്പാട് കൃഷ്ണപ്പണിക്കർ റോഡ് ഉദ്ഘാടനം ചെയ്തു
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് മാറഞ്ചേരി പഞ്ചായത്തിൽ വർഷങ്ങളായി യാത്ര ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന നാല് വാർഡുകളിലൂടെ നിരവധി ഉപ റോഡുകൾ ചേരുന്ന രണ്ട് പ്രധാനപ്പെട്ട റോഡുകളെ ബന്ധിപ്പിക്കുന്ന കൃഷ്ണപ്പണിക്കർ റോഡിന്റെ കോൺക്രീറ്റ് റി ടാറിങ് ഡ്രൈനേജ് കോൺക്രീറ്റ് സ്ലാബും ഉൾപ്പെടുന്ന പൂർത്തീകരിച്ച വർക്കുകളുടെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവാഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീനടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹറ ഉസ്മാൻ, ഗ്രാമപഞ്ചായത്ത് അംഗം മെഹറലി കടവ്, റോഡിന്റെ ഗുണഭോക്താക്കൾ, പൊതുപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ചടങ്ങിന് വാർഡ് അംഗം ഷിജിൽ മുക്കാല സ്വാഗതവും മുൻ പ്രസിഡണ്ട് ഷമീറ ഇളയോടത്ത് നന്ദിയും പറഞ്ഞു. ജനങ്ങൾക്ക് ഏറെ പ്രയോജനമായ ഈ റോഡ് ജില്ലാ പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ പൂർത്തീകരിച്ച് 2021-2022 പദ്ധതിയിൽ ഉൾപ്പെടുത്തി ടെൻഡർ ആയെങ്കിലും കരാറുകാരൻ ഉപേക്ഷിക്കുകയും തുടർന്നുള്ള ശക്തമായ ഇടപെടലും ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനഫലമാണ് റോഡിന്റെ വർക്ക് പൂർത്തീകരിക്കാൻ കഴിഞ്ഞതെന്ന് ഡിവിഷൻ മെമ്പർ അറിയിച്ചു...
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments