പൊന്നാനിക്ക് ബജറ്റിൽ 21.5 കോടി രൂപ വിലയിരുത്തി.
പൊന്നാനിയിലെ കടലാക്രമണം തടയാന്‍ കടല്‍ഭിത്തി നിര്‍മാണത്തിന് 10 കോടിയും ഈശ്വരമംഗലം ശ്മശാന ആധുനികവത്കരണത്തിന് മൂന്നുകോടിയും
വെളിയങ്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ സ്റ്റേഡിയം നിര്‍മാണത്തിന് മൂന്നുകോടിയും മാറഞ്ചേരി മിനി സ്റ്റേഡിയം നവീകരണത്തിന് 2.5 കോടിയും
ആലങ്കോട്-കോക്കൂര്‍-കോലിക്കര റോഡ് റബറൈസ്ഡ് ചെയ്യാന്‍ മൂന്നുകോടിയുമാണ് ബജറ്റില്‍ അനുവദിച്ചത്. കടലാക്രമണത്തെ ചെറുക്കാന്‍ കടല്‍ഭിത്തിക്ക് പകരം മറ്റു മാര്‍ഗങ്ങള്‍ തേടുന്നതിനിടെയാണ് ഭിത്തി നിര്‍മാണത്തിനായി 10 കോടി അനുവദിച്ചത്.
സ്ഥിരം പുനരധിവാസമാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കിലും താല്‍ക്കാലികമായി കടലാക്രമണത്തെ ചെറുക്കാനാണ് തുക വകയിരുത്തിയത്. ഏറെക്കാലമായുള്ള നാട്ടുകാരുടെ ആവശ്യത്തിനൊടുവില്‍ ഈശ്വരമംഗലം ശ്മശാന നവീകരണത്തിന് മൂന്നുകോടി അനുവദിച്ചത് വലിയ നേട്ടമായാണ് കണക്കാക്കുന്നത്.കുട്ടികളുടെയും യുവാക്കളുടെയും കായികാഭിരുചികള്‍ പരിപോഷിപ്പിക്കുന്നതിെന്റ ഭാഗമായാണ് രണ്ടിടങ്ങളില്‍ സ്റ്റേഡിയം നിര്‍മാണത്തിന് തുക വകയിരുത്തിയത്.