പൊന്നാനി: ടൂറിസം രംഗത്ത് പുതുവര്‍ഷത്തില്‍ പൊന്നാനിയില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. പ്രകൃതി രമണീയമായ ബിയ്യം കായലോരത്തെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിെന്റ ഭാഗമായാണ് ബിയ്യം തൂക്കുപാലം പരിസരത്ത് സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
വൈകുന്നേരങ്ങളില്‍ കുടുംബസമേതമെത്തി ബിയ്യം കായലോരത്ത് ഇരിക്കാനും നടക്കാനുമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. പൊന്നാനി ബിയ്യം കായല്‍ വള്ളംകളി പവലിയെന്റ എതിര്‍വശത്ത് മാറഞ്ചേരി ഭാഗം ടൂറിസം വകുപ്പിെന്റ നേതൃത്വത്തില്‍ നവീകരിക്കുന്നതിനുള്ള പദ്ധതികള്‍ക്കാണ് തുടക്കം കുറിക്കുന്നത്.
കായലിെന്റ കിഴക്ക് ഭാഗത്ത് തീരദേശ റോഡും ടൂറിസം നടപ്പാതയും വിശ്രമ കേന്ദ്രങ്ങളും വള്ളം കളി വീക്ഷിക്കുന്നതിനു പവലിയനും നിര്‍മിക്കാനാണ് പദ്ധതി. പദ്ധതിയുടെ ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് സര്‍ക്കാറിലേക്ക് സമര്പ്പിക്കുന്നതിെന്റ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സ്ഥലമുടമകളുടെ സാന്നിധ്യത്തില്‍ സംയുക്ത പരിശോധന നടത്തി. താലൂക്ക് സര്‍വേയര്‍ പുഴയുടെ അതിര്‍ത്തി നിര്‍ണയിക്കുകയും പദ്ധതിക്കായി പുഴ അതിര്‍ത്തിയില്‍നിന്ന് ആറ് മീറ്റര്‍ വീതിയില്‍ ഉടമകള്‍ സ്ഥലം വിട്ടുനല്‍കാനും ധാരണയായി.
സമീപത്ത് വീട് ഉള്‍പ്പെടുന്നവര്‍ക്കായി ഇളവ് നല്‍കാനും തീരുമാനമായി. താലൂക്ക് സര്‍വേയര്‍ നാരായണന്‍കുട്ടി, സ്പീക്കറുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ടി. ജമാലുദ്ദീന്‍, ടൂറിസം എന്‍ജിനീയര്‍ രാജേഷ്, ടൂറിസം ആര്‍ക്കിടെക്ട് വിജയന്, ഇറിഗേഷന്‍ ഉദ്യോഗസ്ഥരായ പ്രജീഷ്, ദിവ്യ, കെ. ഗണേശന് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പുഴയുടെ പടിഞ്ഞാറ് ഭാഗത്ത് 3.60 കോടി രൂപ ചെലവില്‍ രണ്ടു ഘട്ടങ്ങളിലെ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു.
0 Comments