ബിഗ് ബോസ് സീസണ്‍ മൂന്നിന് വേണ്ടി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ കൊഴുക്കുകയാണ്. ബിഗ് ബോസിന് വേണ്ടി മോഹന്‍ലാല്‍ ഇത്തവണ പ്രതിഫലത്തില്‍ ആറു കോടിയുടെ വര്‍ധനവ് നടത്തിയെന്നാണ് സിനിമാ ഗ്രൂപ്പുകളിലെ സംസാരവിഷയം. സീസണ്‍ രണ്ടില്‍ 12 കോടി രൂപയായിരുന്നു മോഹന്‍ലാല്‍ വാങ്ങിയത്. ഇത്തവണ അത് ആറു കോടി ഉയര്‍ത്തി 18 കോടിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നു മുതലാണ് ബിഗ് ബോസ് സീസണ്‍ 3 ആരംഭിക്കുന്നത്. കഴിഞ്ഞ സീസണിലെ പോലെ ചെന്നൈ തന്നെയാണ് ഇത്തവത്തെയും ലൊക്കേഷന്‍. കമല്‍ ഹാസന്‍ അവതാരകനായ തമിഴ് ബിഗ് ബോസ് സീസണ്‍ 4 ജനുവരി 17ന് അവസാനിച്ചിരുന്നു. അതിനുശേഷം ഇതേ സ്ഥലത്താണ് മലയാളം സീസണ്‍ 3നു വേണ്ടിയുള്ള സെറ്റ് വര്‍ക്ക് ആരംഭിച്ചത്.
പുതിയ സീസണിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ സമൂഹമാധ്യമങ്ങളില്‍ മത്സരാര്‍ത്ഥികള്‍ ആരാകുമെന്ന പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ ചര്‍ച്ചയായിരുന്നു. 18 പേരാണ് ഇത്തവണ ബിഗ് ബോസിന്റെ ഭാഗമാകുന്നവര്‍. പട്ടികയില്‍ ഇടംപിടിക്കുന്നവര്‍ക്ക് ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്വാറന്റൈനില്‍ കഴിയേണ്ടിവരും.
0 Comments