നടൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ പരിക്ക്. 'മലയൻകുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക്. പാതാളത്തെ സ്റ്റുഡിയോയിൽ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ വീണു പരിക്കേൽക്കുകയായിരുന്നു.
സിനിമയിൽ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഷൂട്ടിങ്ങിനായി നിർമിച്ച വീടിന്‍റെ മുകളിൽ നിന്നാണ് താരം വീണത്. മൂക്കിന്‍റെ പാലത്തിന് പൊട്ടൽ ഉണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കി. വീഴ്ചയുടേതായ ചെറിയ വേദനകള്‍ മാത്രമാണ് താരത്തിനുള്ളതെന്നും നിലവില്‍ വിശ്രമത്തിലാണെന്നും താരത്തോടു അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ തുടർന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞിന്‍റെ തിരക്കഥ മഹേഷ് നാരായണന്‍റേതാണ്. സംവിധായകനും ഫഹദ് ഫാസിലിന്‍റെ പിതാവുമായി ഫാസിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
0 Comments