എരമംഗലത്ത് തെരുവുനായ്ക്കൾ ചത്തുവീഴുന്നു. വിഷം നൽകുന്നതായി അഭ്യൂഹം
തെരുവുനായ്ക്കൾ ഒന്നിലധികം ഒരുമിച്ച് പിടഞ്ഞു വീണ് ചാകുന്നത് എരമംഗലത്ത് പതിവ് കാഴ്ചയാകുന്നു. പ്രാഥമികമായി വൈറസോ മറ്റ് അസുഖലക്ഷണങ്ങളോ പ്രകടമാകാത്ത നായ്ക്കളാണ് പരിഭ്രമിച്ച് ഓടി പെട്ടന്ന് മരണം സംഭവിക്കുകയും ചെയ്യുന്നത്.
ഇവക്ക് സാമൂഹ്യദ്രോഹികൾ ഭക്ഷണത്തിൽ വിഷം നൽകുന്നതാണോ എന്ന അഭ്യൂഹവും നില നിൽക്കുന്നു. പല വ്യാപാരികളും ഈ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
നിരവധി തെരുവുനായ്ക്കൾ എരമംഗലത്തും പരിസരത്തും വാഴുന്നുണ്ടെങ്കിലുംനാട്ടുകാർക്ക് അവ ഉപദ്രവമായിട്ടില്ല.
ഇവയുടെ മരണം വിഷം അകത്തുചെന്നാണെന്ന സംശയം ഏറെ വേദനാജനകമാണ്
0 Comments