ഖത്തറില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍. എസ്റ്റാബ്ലിഷ്മെന്‍റ് കാര്‍ഡ് (കംപ്യൂട്ടര്‍ കാര്‍ഡ്) പുതുക്കല്‍ ഉള്‍പ്പെടെ നിലവില്‍ നേരിട്ട് ചെയ്യേണ്ട സേവനങ്ങള്‍ കൂടി ഉടന്‍ ഓണ്‍ലൈന്‍ വഴിയാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ട്രേറ്റ് ഓഫീസര്‍ കേണല്‍ താരിഖ് ഇസ്സ അല്‍ അഖിദി പറഞ്ഞു. മെട്രാഷ് ടു ആപ്പില്‍ തന്നെ ഈ സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വൈകാതെ തന്നെ ഈ സൌകര്യം നിലവില്‍ വരുമെന്നും ഖത്തര്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഒന്നില്‍ കൂടുതല്‍ വിഭാഗങ്ങളിലായി ബന്ധപ്പെട്ടുകിടക്കുന്നതിനാലാണ് കംപ്യൂട്ടര്‍ കാര്‍ഡ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള ചില സേവനങ്ങള്‍ ഡിജിറ്റലാക്കുന്ന നടപടികള്‍ വൈകാനുള്ള കാരണം. പാസ്പ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പുതിയ കെട്ടിടം ഉടന്‍ തന്നെ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു
0 Comments