കിണര്‍ നിര്‍മാണം പൂര്‍ത്തികരിക്കുന്നതിന് സഹായം നല്കി ചാലിശേരി
ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഗീതാ ജോസഫ് മാതൃകയായി.
സ്കൂളിലെ വിദ്യാര്‍ഥികളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള കിണര്‍ നിര്‍മാണത്തിന് ഒരു ലക്ഷം രൂപയാണ് ടീച്ചര്‍ നല്‍കിയത്.
പ്ലസ് ടു ക്യാന്പസില്‍ നിലവില്‍ ഒന്പതുവര്ഷം മുന്‍പ് സ്ഥാപിച്ച കുഴല്‍ കിണറാണ് വിദ്യാര്‍ഥികളുടെ ഏക ആശ്രയം. ടീച്ചറുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു ഒരു പൊതുകിണര്‍ വേണമെന്നത് .
കഴിഞ്ഞ മാസാദ്യം പഞ്ചായത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണര്‍ നിര്‍മാണം തുടങ്ങി ഏഴു കോലില്‍ വെള്ളം കണ്ടെങ്കിലും ഒരു ഭാഗം പാറയായി.നാല് കോല് പാറ പൊട്ടിച്ചതോടെ പഞ്ചായത്തനുവദിച്ച ഫണ്ട് അവസാനിച്ചു. വെള്ളം ലഭിക്കുവാന്‍ കൂടുതല്‍ ആഴം കൂട്ടുവാന്‍ പ്രിന്‍സിപ്പാളും പിടിഎ യും തിരുമാനിച്ചു. ജലസമൃദ്ധിക്കായി കിണര്‍ ഇനിയും ഏറെ താഴ്ത്തണമെങ്കില്‍ പണത്തിന്റെ കുറവ് വന്നു. ഇപ്പോള്‍ തുകയുടെ കുറവുമൂലം വരും തലമുറയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ലഭിക്കാതെ ഇരിക്കരുതെന്ന ഉറച്ച തീരുമാനത്തിലായിരുന്ന പ്രിന്‍സിപ്പല്‍ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ജലസ്രോതസിനായി ടീച്ചറുടെ സഹായം ഫണ്ട് ടീച്ചര്‍ മേല്‍നോട്ട സമിതിക്ക് കൈമാറി
0 Comments