ഷാര്‍ജ: ഷാര്‍ജയിലെ 11 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസുകാരന് ആദരം. അല്പംപോലും സമയം കളയാതെ കെട്ടിടത്തിലേക്ക് ഓടിക്കയറി ഓരോ വാതിലും മുട്ടിവിളിച്ച് മുഴുവന്‍ താമസക്കാരെയും പുറത്തെത്തിച്ച ഹസ്സന് സുലൈമാന്‍ ഇസ്സയെയാണ് ഷാര്‍ജ പൊലീസ് ആദരിച്ചത്.
ഞായറാഴ്ച ജോലികഴിഞ്ഞ് റോളയിലൂടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഹസ്സന് സുലൈമാന്‍ ഇസ്സ 11 നിലയുള്ള കെട്ടിടത്തില്‍നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടനെ തന്നെ കാര്‍ ഒതുക്കിനിര്‍ത്തി സിവില്‍ ഡിഫന്‍സിലേക്ക് വിളിച്ച് അപകടവിവരം പറഞ്ഞു.
താമസക്കാരെ പുറത്തെത്തിക്കുന്നതിന് നേതൃത്വം നല്കിയ ഇസ്സ ഗര്‍ഭിണിയെയും കുടുംബത്തെയും താഴെ ഇറക്കാന്‍ പരിശ്രമിച്ചു. കുട്ടികളെയും തളര്‍ന്നുപോയവരെയും സുരക്ഷിതമാക്കിയാണ് ഇസ്സ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്.
20 വര്‍ഷമായി ഷാര്‍ജ പൊലീസില്‍ സേവനം ചെയ്യുന്ന ഈസ നിരവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. അത് സ്വന്തം കടമയാണെന്ന അഭിപ്രായക്കാരനാണ് ഈസ. ഷാര്‍ജ പൊലീസ് ആസ്ഥാനത്ത് പൊലീസ് ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ സെര്‍ക്കല്‍ ഹസ്സന് സുലൈമാന്‍ ഇസ്സയെ ആദരിച്ചു.
0 Comments