Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സിനിമയും മോഡലിങ്ങും ഉപേക്ഷിക്കന്നു; ദൈവത്തിലേക്ക് തിരിച്ചു പോകുന്നതായി ഷകീബ് ഖാൻ



സിനിമയും മോഡലിങ്ങും ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് റിയാലിറ്റി ഷോ റോഡീസ് റവലൂഷനിലൂടെ ശ്രദ്ധനേടിയ ഷകീബ് ഖാൻ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഗ്ലാമർ ലോകം വിടുന്നതായി നടൻ അറിയിച്ചത്. പുതിയ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

' ഷോബിസ് ഉപേക്ഷിക്കുകയാണ്. ഇനി മോഡലിങ്ങിലും സിനിമകളിലും അഭിനയിക്കാനില്ല. ഒരുപാട് നല്ല പ്രോജക്ടുൾ മുമ്പിലുണ്ട്. മോഡലിങ് മോഹവുമായി മുംബൈയിൽ എത്തിയ ഞാൻ വളരെ പെട്ടന്ന് തന്നെ പ്രശസ്തനായി. ഒരുപാട് ആരാധകരുമുണ്ട്. എന്നാൽ മരണാനന്തര ജീവിതത്തിന് വേണ്ടി ഞാൻ ഒന്നും ചെയ്തില്ല. ഇനിയുള്ള ജീവിതം അതിന് വേണ്ടിയായിരിക്കും' - അദ്ദേഹം കുറിച്ചു.

Post a Comment

0 Comments