Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സാധാരണ ജനങ്ങളെ ഒഴിച്ചുനിര്‍ത്തി ഹമാസിനെ മാത്രം ലക്ഷ്യമിട്ട് ഇസ്രയേല്‍


 ജറുസലേം: പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. സാധാരണക്കാരെ ഒഴിച്ചുനിര്‍ത്തി ഹമാസിനെ മാത്രം ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം തുടരുന്നത്. ഹമാസിന്റെ പതനം ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്ന് ഇസ്രയേല്‍ അറിയിച്ചു.

അതേസമയം ഗാസയിലെ ഉന്നത ഹമാസ് നേതാവിന്റെ വീടിനു നേരെ ഇസ്രയേല്‍ വ്യോമസേന ബോംബാക്രമണം നടത്തി . ഒരാഴ്ചയായി തുടരുന്ന വ്യോമാക്രമണത്തിനും റോക്കറ്റ് ആക്രമണത്തിനും പിന്നാലെയാണ് ഹമാസ് നേതാവിന്റെ വീട് ലക്ഷ്യമിട്ടത്. ഇക്കാര്യം ഇസ്രയേല്‍ സൈന്യം തന്നെയാണ് പുറംലോകത്തെ അറിയിച്ചത്.

സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ഹിഡായ് സില്‍ബെര്‍മാന്‍ ഇസ്രയേല്‍ ആര്‍മി റേഡിയോയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിര്‍ന്ന ഹമാസ് നേതാവായ യെഹിയേ സിന്‍വാറിന്റെ ദക്ഷിണ ഗാസാ സ്ട്രിപ്പിലെ ഖാന്‍ യൂനിസ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന വീടിനുനേരെയാണ് സൈന്യം ആക്രമണം നടത്തിയത്. യെഹിയേ ഒളിവില്‍ കഴിയാന്‍ സാദ്ധ്യത കല്‍പ്പിക്കുന്ന താവളമാണിത്.

തിങ്കളാഴ്ച പോരാട്ടങ്ങള്‍ ആരംഭിച്ചതുമുതല്‍ ഇതുവരെ തങ്ങളുടെ ഇരുപത് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഹമാസും ഇസ്ലാമിക് ജിഹാദ് മിലിട്ടന്റ് ഗ്രൂപ്പും അംഗീകരിച്ചിട്ടുണ്ട്.

Post a Comment

0 Comments