ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് ബ്രാന്റ് ഐഡന്റിറ്റിയില്‍ പുതുമ വരുത്തിയിരിക്കുകയാണ്. ഏപ്രില്‍ അവസാനത്തോടെയാണ് കിയയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തത്. ഇതിന് പിന്നാലെ മെയ് ആദ്യം തന്നെ പുതിയ ലോഗോ പതിപ്പിച്ചുള്ള സോണറ്റ്, സെല്‍റ്റോസ് മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതുമകളുമായി അവതരിപ്പിച്ച സെല്‍റ്റോസിന് 9.95 ലക്ഷം രൂപ മുതല്‍ 17.65 ലക്ഷം രൂപ വരെയും സോണറ്റിന് 6.79 ലക്ഷം രൂപ മുതല്‍ 13.25 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില.
പുതിയ ലോഗോയിക്ക് പുറമെ, സോണറ്റിന് പുതിയ വേരിയന്റുകള്‍ ഉള്‍പ്പെടുത്തിയും സെല്‍റ്റോസില്‍ കൂടുതല്‍ ഫീച്ചറുകളും പുതിയ ട്രാന്‍സ്മിഷന്‍ നല്‍കിയുമാണ് എത്തിയിരിക്കുന്നത്. രണ്ട് പുതിയ വേരിയന്റുകളില്‍ കൂടിയാണ് സോണറ്റ് പുതുതായി എത്തുന്നത്. ഒഠത പെട്രോള്‍ ഓട്ടോമാറ്റിക്, ഡീസല്‍ ഓട്ടോമാറ്റിക് എന്നിങ്ങനെയാണ് ഇവ. പെട്രോള്‍ പതിപ്പ് ഏഴ് സ്പീഡ് ഡി.സി.ടിയും ഡീസല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക്കിലും ലഭിക്കും.അതേസമയം, സെല്‍റ്റോസ് നിരയില്‍ നിന്ന് ഒരു മോഡല്‍ കുറയുകയാണ് ചെയ്തിട്ടുള്ളത്.
0 Comments