Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് അനിശ്ചിതമായി നീട്ടി യു.എ.ഇ



ഇന്ത്യക്കാരുടെ യാത്രാ വിലക്ക് യു.എ.ഇ അനിശ്ചിതമായി നീട്ടി. ആദ്യം മെയ് നാല് വരെയും പിന്നീട് മെയ് 14 വരെയും വിലക്കേർപെടുത്തിയിരുന്നു. എന്നാൽ, അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് നീട്ടുകയാണെന്ന് യു.എ.ഇ അറിയിച്ചു. യു.എ.ഇ ദേശീയ ദുരന്ത നിവാരണ സമിതിയും സിവിൽ ഏവിയേഷനുമാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടുന്നതായ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിൽ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് വിലക്ക്. 14 ദിവസത്തിനിടെ ഇന്ത്യയിൽ തങ്ങിയവർക്കും ഇന്ത്യ മുഖേന യാത്ര ചെയ്തവർക്കും വിലക്കുണ്ട്. അതേ സമയം യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എയർ ബബ്ൾ സംവിധാനം മാറ്റമില്ലാതെ തുടരും. യു.എ.ഇയിലേക്ക് വരാൻ പറ്റാതെ നാട്ടിൽ കുടുങ്ങിയ ആയിരങ്ങളാണുള്ളത്. അവർക്ക് പുതിയ തീരുമാനം കൂടുതൽ തിരിച്ചടിയാകും. ഇന്ത്യയിൽ കോവിഡ് വ്യാപനം അമർച്ച ചെയ്യാതെ യാത്രാവിലക്ക് പിൻവലിക്കാനും സാധ്യതയില്ല. യു.എ.ഇക്കു പുറമെ സൗദി അേറബ്യ, ഒമാൻ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. എന്നാൽ ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. യു.എ.ഇ മുഖേന സൗദിയിലേക്കുള്ള വിമാനയാത്രയും രണ്ടു മാസത്തിലേറെയായി മുടങ്ങിയിരിക്കുകയാണ്
 

Post a Comment

0 Comments