വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മറ്റി നടപ്പാക്കിയ കുടുംബ സുരക്ഷാ പദ്ധതി മാതൃകാപരമാണെന്ന് സ്പീക്കര്‍ എം.ബി രാജേഷ് അഭിപ്രായപ്പെട്ടു.
മലപ്പുറം ഡിസ്ട്രിക്ട് ട്രേഡേഴ്സ് വെല്‍ഫെയര്‍ ഫൗണ്ടേഷന് മുഖേന വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന കുടുംബ സുരക്ഷാ പദ്ധതിയായ പ്രതീക്ഷയുടെ ഉദ്ഘാടനം ആലത്തിയൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ആവിഷ്ക്കരിച്ച പദ്ധതിയാണിത്.ഒരു വ്യാപാരി 100 രൂപ നല്കി പദ്ധതിയില്‍ അംഗമാകുകയും അവര്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കുകയും ചെയ്യുന്നതാണ് പദ്ധതി.
ഓരോ വ്യാപാരി കുടുംബത്തിനും പ്രതീക്ഷ നല്കുന്നു.
ഈ പദ്ധതി മറ്റു മേഖലയിലുള്ളവര്‍ക്കും മാതൃകയാക്കാവുന്നതാണെന്നും സ്പീക്കര്‍ പറഞ്ഞു.ലോക്ക്ഡൗണ്‍ കാരണം വ്യാപാരികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിനു ബോധ്യമുണ്ടെന്നും അക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments