കോൺഗ്രസ്സ് വിമാന സമരയാത്ര തൃശൂര്‍ നഗരത്തില്‍ അത്യപൂര്‍വമായ കാഴ്ചയായി.
തൃശൂര്‍ സ്വരാജ് റൗണ്ടില്‍ വിമാനമിറങ്ങിയതു കണ്ട് പലരും അമ്പരന്നു. അമ്പരപ്പു മാറുന്നതിനു മുന്‍പേ ചിലര്‍ ഓടി അരികിലെത്തി സെല്‍ഫിയെടുത്തു. അപ്പോഴാണ് മനസിലായതു വിമാനം വഴിതെറ്റി പറന്നിറങ്ങിയതല്ല, അതൊരു സമരവിമാനമാണെന്ന്.
പ്രവാസികളുടെ യാത്രാവിലക്ക് അവസാനിപ്പിക്കണമെന്നും വാക്സിനു മുന്‍ഗണന നല്‍കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വിമാന സമരയാത്ര തൃശൂര്‍ നഗരത്തില്‍ അത്യപൂര്‍വമായ കാഴ്ചയായി.
വിവിധ ദേശക്കാരുടെ വേഷങ്ങളുമായി പത്തു യാത്രക്കാരുമായാണ് വിമാനത്തില്‍ സമരയാത്ര തുടങ്ങിയത്.
തൃശൂര്‍ പട്ടാളം റോഡിലെ ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍നിന്നാണു യാത്ര ആരംഭിച്ചത്. നഗരത്തിലെ 14 കേന്ദ്രങ്ങളില്‍ വിമാനസമരം എത്തി. ഈ 14 കേന്ദ്രങ്ങളും ലോകത്തെ വിവിധ രാജ്യങ്ങളിലെ രാജ്യാന്തര വിമാനത്താവളങ്ങളെന്നു നാമകരണം ചെയ്തു ബോര്‍ഡ് സ്ഥാപിച്ചായിരുന്നു സമരം.
ഡല്‍ഹി വിമാനത്താവളമെന്നു നാമകരണം ചെയ്ത ബിഎസ്എന്‍എല്‍ ഓഫീസ് പരിസരത്തു പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഗമിച്ചതെങ്കില് മറ്റിടങ്ങളില്‍ ഓരോ നിയോജകമണ്ഡലങ്ങളിലേയും പ്രവര്‍ത്തകര്‍ സംഗമിച്ചു.
കോര്പറേഷന് ഓഫീസിനു മുന്‍വശം ദുബായ് വിമാനത്താവളമെന്നും രാഗം തിയേറ്ററിനു മുന്‍വശം മസ്കറ്റ് വിമാനത്താവളമെന്നും നാമകരണം ചെയ്തു. സമാപിച്ച ഏജീസ് ഓഫീസ് പരിസരം ന്യൂസിലന്‍ഡ് വിമാനത്താവളമായിരുന്നു.
പെട്ടി ഓട്ടോറിക്ഷയില്‍ ഫ്രെയിം വെല്‍ഡ് ചെയ്താണു വിമാനരൂപത്തിലാക്കിയത്.
അത്യപൂര്‍വമായ വിമാനസമരം ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ടി.എന്‍. പ്രതാപന് എംപിയും പ്രസംഗിച്ചു. ഡിസിസി പ്രസിഡന്റ് എം.പി. വിന്‍സന്റ്, ഭാരവാഹികളായ ജോസഫ് ചാലിശേരി, രാജേന്ദ്രന് അരങ്ങത്ത്, പ്രഫ. ജോണ്‍ സിറിയക്, മുന്‍ മേയര്‍ രാജന് പല്ലന്, സി.ഡി. ആന്റസ്, ഉസ്മാന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments