Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഈ അധ്യയനവര്‍ഷം പ്ലസ് ടുവിന് മലബാര്‍ മേഖലയില്‍ 20 ശതമാനവും മറ്റിടത്ത്‌ 10 ശതമാനവും സീറ്റ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

ഈ അധ്യയനവര്‍ഷം പ്ലസ് ടുവിന് മലബാര്‍ മേഖലയില്‍ 20 ശതമാനവും മറ്റിടത്ത്‌ 10 ശതമാനവും സീറ്റ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. സംസ്‌ഥാനത്ത്‌ ആകെ 306150 സീറ്റുകള്‍ ഉണ്ടാകും. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സീറ്റ്‌ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന്‌ മറുപടി പറയുകയായിരുന്നു മന്ത്രി.

2020-21 അധ്യയന വര്‍ഷത്തില്‍ 4,21,887 എസ്‌എസ്‌എല്‍സി വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 4,19,653 വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. വിജയശതമാനം 99.47 ആണ്.സര്‍ക്കാര്‍ എയിഡഡ് മേഖലയില്‍ ബാച്ച്‌ ഒന്നിന് 50 സീറ്റ് എന്ന ക്രമത്തില്‍ ആകെ 3,06,150 സീറ്റുകളാണ് നിലവില്‍ ഉള്ളത്.

കഴിഞ്ഞ 5 വര്‍ഷത്തെ കണക്കനുസരിച്ച്‌ ഹയര്‍ സെക്കണ്ടറി പ്രവേശനം നേടുന്നവര്‍ 3,32,631 ആണ് കുറവുള്ള സീറ്റുകള്‍ 26,481.ഇതിനെല്ലാം പുറമെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മേഖലയില്‍ 30,000 സീറ്റുകളും ഐറ്റിഐ കളില്‍ 49,140 സീറ്റുകളും പോളിടെക്നിക്കുകളില്‍ 19,080 സീറ്റുകളും ഉള്‍പ്പെടെ ആകെ 98,220 സീറ്റുകള്‍ വേറെ ഉണ്ട്.

 

സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ സീറ്റുകള്‍ പരിഗണിച്ചാല്‍ പ്രവേശന നടപടികള്‍ അവസാനിച്ചു കഴിയുമ്ബോള്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണ് എല്ലാ ജില്ലകളിലും ഉളളത്.


Post a Comment

0 Comments