മലപ്പുറം ജില്ലയിൽ 32 രൂപക്ക് നാളികേരം സംഭരിക്കും : മന്ത്രി പി. പ്രസാദ്
വിലയിടിവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളികേര സംഭരണം തുടങ്ങുമെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയില്‍ അറിയിച്ചു. തൃശ്ശൂര്‍, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ തേങ്ങയ്ക്ക് 31രൂപയായി വിലയിടിഞ്ഞുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാളികേരം സംഭരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കുറുക്കോളി മൊയ്തീന്റെ ശ്രദ്ധക്ഷണിക്കലിന് അദ്ദേഹം മറുപടി നല്‍കി.
കൊപ്രയ്ക്ക് 193.35രൂപയാണ് താങ്ങുവില. ഇതനുസരിച്ച് പച്ചത്തേങ്ങയ്ക്ക് 28 രൂപയാണ് കേന്ദ്രം നിശ്ചയിച്ച താങ്ങുവില. സംസ്ഥാനത്തെ പ്രത്യേകസാഹചര്യം വിലയിരുത്തി നാലുരൂപ കൂടി ചേര്‍ത്ത് 32 രൂപയ്ക്കാണ് സംസ്ഥാനത്ത് തേങ്ങ സംഭരിക്കുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments