ഓണനാളുകളില്‍ 500 കോടിയുടെ മദ്യം കഴിച്ച് മലയാളികൾ
ഓണനാളുകളില്‍ 500 കോടിയിലേറെ രൂപയുടെ വില്‍പ്പനയാണ് ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലൂടെ നടന്നത് എന്ന് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉത്രാടദിനത്തില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ മാത്രം ഇത്തവണ നടന്നത് 78 കോടിയുടെ മദ്യവില്‍പ്പനയാണ്. തിരുവനന്തപുരത്തെ പവര്‍ ഹൗസ് റോഡിലുള്ള ഔട്ട്ലെറ്റിലാണ് ഏറ്റവുമധികം മദ്യം വിറ്റത്. 1.04 കോടിയുടെ വില്‍പനയാണ് ഇവിടെ നടന്നത്. ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍ നിന്നും വിറ്റത് 96 ലക്ഷത്തിന്റെ മദ്യമാണ് വിറ്റത്. 260 ഔട്ട്‌ലെറ്റുകള്‍ വഴിയായിരുന്നു ഇത്തവണ വില്‍പ്പന നടത്തിയത്. ഏറ്റവും കൂടുതല്‍ വിറ്റത് ബ്രാണ്ടിയാണ്.
പ്രാദേശിക നിയന്ത്രണങ്ങളുള്ളതിനാല്‍ ഇത്തവണ അഞ്ചു ഔട്ട് ലെറ്റുകള്‍ തുറന്നിരുന്നില്ല. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ വഴി ഉത്രാട ദിനത്തില്‍ മാത്രം 12 കോടി രൂപയുടെ മദ്യവും ഓണനാളുകളിലെ 10 ദിവസങ്ങളിലായി 55 കോടി രൂപയുടെ മദ്യവും വില്‍പ്പന നടത്തി.
ഇത്തവണ മൂന്ന് നഗരങ്ങളിലെ ഔട്ട്ലെറ്റുകളില്‍ ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നു. 10 ലക്ഷത്തിന്റെ മദ്യമാണ് ഓണ്‍ലൈന്‍ വഴി വിറ്റത്. ഓണനാളുകളിലെ കഴിഞ്ഞ വര്‍ഷത്തെ മദ്യവില്‍പ്പനയായ 179 കോടിയില്‍ നിന്നാണ് 500 കോടിയിലേക്ക് ഇത്തവണ വില്‍പ്പന വര്‍ദ്ധിച്ചിരിക്കുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments