97% റേഷൻ ഉടമകളും റേഷൻ വാങ്ങി. റേഷൻ വിതരണം റെക്കോഡിലേക്ക് .
കൃത്യമായ രീതില്‍ ഭക്ഷ്യധാന്യങ്ങള്‍ കടകളിലെത്തിച്ചതാണ് ഈ നേട്ടത്തിന് കാരണം.
തിങ്കഴാച ഉച്ച വരെയുള്ള കണക്കനുസരിച് സംസ്ഥാനത്തിലെ 90.87 ലക്ഷം കാര്‍ഡുടമകളില്‍ 88.14 ലക്ഷം കാര്‍ഡുടമകളും റേഷന്‍ വാങ്ങി. മേയില്‍ ഇത് 94.83 ശതമാനവും ജൂണില്‍ 95.62 ശതമാനവും ജൂലൈയില്‍ 90.15 ശതമാനവും ആയിരുന്നു. sadhanagal കൃത്യമായി റേഷന്‍കടകളില്‍ എത്തിക്കാഞ്ഞതിനാലാണ് ജൂലൈയില്‍ ഇടിവുണ്ടായത്. ഇത് ഒരുപാട് പേര്‍ക് നഷ്ടമാകുന്നതിലേക്ക് വഴിവെച്ചിരുന്നു. ഓഗസ്റ്റില്‍ ഈ പരാതി തീര്‍ക്കാന്‍ പൊതുവിതരണകേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞു. ഓഗസ്റ്റിലെ വിതരണം ചൊവ്വാഴ്ച അവസാനിക്കും.
ഏറെക്കാലമായി മാസാവസാനമാകുമ്ബോഴാണ് റേഷന്‍കടകളില്‍ ഭക്ഷ്യധാന്യമെത്തുന്നത്. അതിനാല്‍ മാസമാദ്യമെത്തുന്നവരില്‍ പലരും റേഷന്‍ കിട്ടാതെ മടങ്ങുകയാണു പതിവ്. മൂന്നും നാലും തവണവരെ റേഷന്‍കടകള്‍ കയറിയിറങ്ങേണ്ട സ്ഥിതി വരെ ഉണ്ടായിരുന്നു. ഇതോടെ വിതരണം തൊട്ടടുത്തമാസത്തേക്കു നീട്ടുകയും ചെയ്തിരുന്നു. ഇനിമുതല്‍ എല്ലാമാസവും ആദ്യംതന്നെ ഭക്ഷ്യധാന്യമെത്തിച്ചു വിതരണം കാര്യക്ഷമമാക്കാനാണു പൊതുവിതരണവകുപ്പ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ 84.10 ലക്ഷം കാര്‍ഡുടമകളും ഓണക്കിറ്റ് വാങ്ങി. സാധനങ്ങള്‍ക്കുക്ഷാമമുണ്ടായതിനെത്തുടര്‍ന്ന് ചിലയിടങ്ങളില്‍ വൈകിയാണ് കിറ്റുകളെത്തിയത്. അതും നേരത്തേയെത്തിക്കാനായിരുന്നെങ്കില്‍ കൂടുതല്‍പേര്‍ക്കു നല്‍കാന്‍ കഴിയുമായിരുന്നു. കിറ്റ് വിതരണവും ചൊവ്വാഴ്ച അവസാനിക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments