സംസ്ഥാനത്ത് പൂര്‍ണമായും സൗജന്യമായിരുന്ന കോവിഡാനന്തര ചികിത്സ, കാസപ് ചികിത്സ കാര്‍ഡ് ഉള്ളവര്‍ക്കും, ബിപിഎല്‍ കാര്‍ഡുകാര്‍ക്കും മാത്രമായി പരിമിതപ്പെടുത്തി. കോവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പണം ഈടാക്കാന്‍ ഉത്തരവ്.
എപിഎല്‍ വിഭാഗത്തിന് കിടക്കയ്ക്ക് ഒരു ദിവസം 750 രൂപ മുതല്‍ 2000 രൂപവരെ ഈടാക്കാനാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്. സ്വകാര്യ ആശുപത്രിയില്‍ 2645 രൂപ മുതല്‍ 15,180 വരെ ഈടാക്കാനും അനുമതി. ബ്ലാക്ക് ഫംഗസ് രോഗിയുടെ ചികിത്സയ്ക്കും ഈ നിരക്ക് ബാധകമാണ്. കോവിഡാനന്തര രോഗവുമായി സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്ന എപിഎല്‍ കാര്‍ഡുകാര്‍ ഇനി മുതല്‍ പണം അടയ്ക്കണം.
0 Comments