തൃശൂർ ജില്ലയിൽ കുടുംബശ്രീക്ക് ഒന്നേകാൽ കോടി രൂപയുടെ വിറ്റുവരവ്
"കരുതലോടെ ഈ ഓണക്കാലം കുടുംബത്തോടൊപ്പം കുടുംബശ്രീക്കൊപ്പം' എന്ന ആപ്തവാക്യത്തിലൂന്നി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ 108 ഓണ വിപണന മേളകളാണ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് തലത്തില്‍ 84 ഓണച്ചന്തകളും നഗരസഭാതലത്തില്‍ വടക്കാഞ്ചേരിയില്‍ എട്ടു ചന്തകള്‍ ഉള്‍പ്പെടെ 20 ഓണച്ചന്തകളും ജില്ലാതലത്തില്‍ നെന്മണിക്കര ഗ്രാമപഞ്ചായത്ത്, കളക്ടറേറ്റ്, എംജി റോഡ്, കുടുംബശ്രീ ബസാര്‍ എന്നിവിടങ്ങളിലായി നാലു ജില്ലാതല ഓണച്ചന്തകളുമാണ് സംഘടിപ്പിച്ചത്.
കുടുംബശ്രീ ഉത്പന്നങ്ങളും സംഘകൃഷി ഗ്രൂപ്പുകള്‍ ഉത്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികളും മൂല്യവര്‍ധിത ഉത്പന്നങ്ങളൂം ഓണ വിപണന മേളകളിലൂടെ ഉപഭോക്താക്കളില്‍ എത്തിക്കാന്‍ സാധിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച ഓണം വിപണന മേളകളിലൂടെ ആകെ 1,25,56,930 രൂപയുടെ വിറ്റു വരവാണ് ഉണ്ടായത്.
കോവിഡ് മഹാമാരി മൂലം കഷ്ടത അനുഭവിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് ഓണവിപണന മേളകള്‍ വലിയൊരു അനുഗ്രഹമായി മാറിയതായി ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ്കുമാര്‍ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments