മാറഞ്ചേരിയിൽ ഔഷധസസ്യകൃഷി വച്ചു പിടിപ്പിക്കൽ പരിപാലനം പദ്ധതി ഉദ്ഘാടനം നടന്നു.
മാറഞ്ചേരി പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും ആയുർവേദ വകുപ്പും സംയോജിച്ച് കൊണ്ടുള്ള പദ്ധതിയുടെ ഉൽഘാടനം മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സമീറ എളയേടത്ത് വാർഡ് 8 തുറുവാണത്ത് നിർവ്വഹിച്ചു.
വൈസ് പ്രസിഡണ്ട്. ശ്രീ. Tv. അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. ഔഷധിയിൽ നിന്നും ലഭ്യമായ 81 ഇനത്തിൽ പെടുന്ന 250 തൈകളാണ് നട്ടു പരിപാലിക്കുന്നത്. പുഴയോരങ്ങളിൽ 12000 മുള തൈകൾ, 10,000 കണ്ടൽ തൈകൾ തൊഴിലുറപ്പുപദ്ധതി പ്രകാരം നട്ടു പരിപാലിച്ചു വരുന്നുണ്ട്. ഉദ്ഘാടന ചടങ്ങിൽ ശ്രീമതി ബർക്കീസ് (ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ )ബീന ടീച്ചർ (മെമ്പർ ) , ഡോ: അനൂപ് (ആയുർവ്വേദം), വി.എൻ ശ്രിജിത്ത് (എഞ്ചിനീയർ MGNREGS ), രാഹുൽ ദേവ് (ഓവർസിയർ ) KP രാജൻ എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments