കുവൈത്ത് സിറ്റി: അദലിയയിലെ കുവൈത്തി റൈറ്റേഴസ് അസോസിയേഷന് ആസ്ഥാനത്ത് നടക്കുന്ന വേനല്‍ക്കാല പുസ്തകോത്സവം ശനിയാഴ്ച സമാപിക്കും.
24 പ്രസാധകരുടെ വിവിധ വിജ്ഞാന ശാഖയിലെയും സാഹിത്യ രൂപങ്ങളിലെയും പുസ്തകങ്ങള്‍ മേളയിലുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ വലിയ പ്രചാരണം നല്‍കാതെയും വളരെ നേരത്തേ പ്രഖ്യാപിക്കാതെയും നടത്തിയ മേളയില്‍ നിരവധി പേര് എത്തുന്നുണ്ട്. ആരോഗ്യ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായാണ് മേള നടത്തുന്നത്.
0 Comments