ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മുതൽ ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന പ്രസാദ ഊട്ട് ഉപേക്ഷിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു .
കേരളത്തിൽ മാത്രം കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഭരണ സമിതി പുതിയ തീരുമാനത്തിൽ എത്തിയത് . അഷ്ടമി രോഹിണി ദിനം മുതൽ പ്രസാദ ഊട്ട് 3000 പേർക്ക് കള്ളി തിരിച്ച കണ്ടെയ്നറിൽ പാർസൽ ആയിനൽകാനും ,ഉച്ചപൂജക്ക് ശേഷം 2000 പേർക്ക് ബുഫെ ആയി വിളമ്പാനും നേരത്തെ ഭരണ സമിതി യോഗം തീരുമാനിച്ചിരുന്നു .
അഷ്ടമി രോഹിണി ദിവസത്തെ പ്രധാന വഴിപാട് ആയ അപ്പം 16,000 ശീട്ടുകൾക്ക് 32,000 അപ്പമാക്കി പരിമിത പെടുത്തി. ക്ഷേത്രത്തിൽ രാവിലെ 3.15 മുതൽ ഉച്ചയ്ക്ക് 2 വരെയും, ഉച്ച തിരിച്ച് 3.30 മുതൽ 6 , 30 വരെയും രാത്രി 8 മുതൽ 9 മണി വരെയും കൊവിഡ് പ്രോട്ടോ ക്കോൾ പാലിച്ച് ഓൺ ലൈൻ ബുക്കിങ് വഴിയുള്ള ദർശനം അനുവദിക്കും. നാലമ്പലത്തിനകത്തേക്ക് വി വി ഐ പി ,വി ഐ പി ദർശനം അനുവദിക്കില്ല . എഴുന്നള്ളിപ്പിൽ ഒരാനയെ മാത്രമാണ് പങ്കെടുപ്പിക്കുക .
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments