ഓണക്കാഴ്ചയായി നൂറുകണക്കിനു കാഴ്ചക്കുലകള്‍ ഭക്തര്‍ ഗുരുവായൂരപ്പനു സമര്‍പ്പിച്ചു.
രാവിലെ ശീവേലിക്കു ശേഷം കൊടിമര ചുവട്ടില്‍ അരിമാവണഞ്ഞിതിനു മുകളില്‍ നാക്കിലയില്‍ മേല്‍ശാന്തി തിയ്യന്നൂര്‍ ശങ്കരനാരായണ പ്രമോദ് നമ്പൂതിരി ആദ്യ കാഴ്ചക്കുല സമര്‍പ്പിച്ചു.
പിന്നീടു ശാന്തിയേറ്റ കീഴ്ശാന്തിമാരായ മേച്ചേരി ഹരികൃഷ്ണന് നമ്പൂതിരി, വേങ്ങേരി ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവരും സമര്‍പ്പിച്ചു.
തുടര്‍ന്നു ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്മാന് കെ.ബി. മോഹന്‍ദാസ്, ഭരണസമിതി അംഗങ്ങളായ കെ. അജിത്, കെ.വി. ഷാജി, കെ.വി. മോഹനകൃഷ്ണന്, ഇ.പി.ആര്. വേശാല, അഡ്മിനിസ്ട്രേറ്റര്‍ ടി. ബ്രീജ കുമാരി, ക്ഷേത്രം ഡിഎ പി മനോജ് കുമാര്‍, ക്ഷേത്രം പാരന്പര്യ അവകാശികള്‍ തുടങ്ങിയവര്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചു. അതിനു ശേഷമാണു ഭക്തരെ കാഴ്ചക്കുല സമര്‍പ്പിക്കുന്നതിനായി പ്രവേശിപ്പിച്ചത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, മധ്യപ്രദേശ് മന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരും കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചു. കാഴ്ചക്കുലകളില്‍ ഒരു ഭാഗം ആനകള്‍ക്കു നല്കി. ബാക്കിയുള്ളതു ഭക്തര്‍ക്കു ലേലം ചെയ്തു നല്കി.
തിരുവോണദിനമായ ഇന്നു പുലര്‍ച്ചെ 4.30 നു ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പണം നടന്നു. ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന് നമ്പൂതിരിപ്പാട് ആദ്യ ഓണപ്പുടവ സമര്‍പ്പിച്ചു.
ഇന്നു ഗുരുവായൂരപ്പന് ഉച്ചപൂജ നിവേദ്യത്തിനു വിശേഷ വിഭവങ്ങളായി പഴം നുറുക്കും പഴം പായസവും നിവേദിച്ചു.
ഉച്ചതിരിഞ്ഞ് കാഴ്ചശീവേലിക്കു ശശിമാരാരുടെ മേളം അകന്പടിയായി. കൊന്പന്‍ ഇന്ദ്രസെന്‍ കോലമേറ്റി. ക്ഷേത്രത്തിനു മുന്നിലെ പൂക്കളത്തിനും ഇന്നു സമാപനമാകും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments