കോടത്തൂർ RCC ക്ലബിന് പടിഞ്ഞാറ് വശം തെങ്ങിൽ റഫീക്കിന്റെ വീട്ടിന്റെ അടുകള വശത്ത് നിന്ന് രാത്രി പിടികൂടിയ മലമ്പാമ്പിനെ ഫോറസ്റ്റ് റസ്ക്യൂ അംഗം മംഗലം സ്വദേശി നസീറിന് കൈമാറി.
എട്ട് കിലോ തൂക്കവും എകദേശം രണ്ട് മീറ്റർ നീളമുള്ള പാമ്പിനെയാണ് ഇന്നലെ രാത്രി ചൂണ്ടപറമ്പിൽ മൊയ്തുണ്ണിയുടെ നേതൃത്വത്തിൽ പിടികൂടിയത്.നമ്മുടെ നാട്ടിൽ കാണുന്ന ഏറ്റവും വലിയ പാമ്പാണ് മലമ്പാമ്പ് അഥവാ പെരുമ്പാമ്പ് .വിഷമില്ലാത്ത ഇനം പാമ്പായ ഇത് മഴവെള്ളത്തോടൊപ്പം ഒലിച്ച് എത്തിയതാവും എന്ന് കരുതുന്നത്.ഉപദ്രവകാരിയലെങ്കിലും പാമ്പിനെ പിടികുമ്പോഴും മറ്റും വടി കൊണ്ട് അടിച്ചാൽ തിരിച്ച് ചാടി കടിച്ച് മാംസഭാഗം പറിച്ചെടുത്ത് വലിയ മുറിവ് ഉണ്ടാക്കാൻ
ഈ പാമ്പിന് സാധിക്കും. മുപ്പത് വർഷമായി പാമ്പുകളേയും മറ്റും പിടിക്കുന്ന മംഗലം സ്വദേശിയായ നസീർ ഫോറസ്റ്റ് റസ്ക്യൂ അംഗമാണ്. പൊന്നാനി തിരൂർ ഭാഗങ്ങളിൽ അടിയന്തിര ഘട്ടങ്ങളിൽ
നസീറിനെ വിളിക്കാവുന്നതാണ് എന്ന് പാമ്പിനെ കൈമാറുമ്പോൾ അറിയിച്ചു.
നസീറിന്റെ നമ്പർ 9946504968.
സ്നേക്ക് പീഡിയ മൊബൈൽ ആപ്പിൽ
നിന്നാണ് ഫോറസ്റ്റിന്റേയും നസീറിന്റെയും നമ്പർ എടുത്തത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments