Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മോട്ടോർ വകുപ്പിന് ആഗസ്റ്റില്‍ പിഴയായി ലഭിച്ചത് 55 ലക്ഷം രൂപ



മോട്ടോർ വകുപ്പിന് ആഗസ്റ്റില്‍ പിഴയായി ലഭിച്ചത് 55 ലക്ഷം രൂപ

ആഗസ്റ്റില്‍ 55 ലക്ഷം രൂപയാണ് ഫൈനായി മോട്ടോര്‍ വാഹന വകുപ്പ് മാത്രം ഈടാക്കിയത്. ഓരോ മാസവും ഫൈന്‍ ഇനത്തില്‍ വലിയ തുകയാണ് സര്‍ക്കാരിലേക്ക് എത്തുന്നത്. ജില്ലയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പരിശോധനകള്‍ നടക്കുന്നുണ്ടെങ്കിലും നിയമലംഘനങ്ങള്‍ക്ക് യാതൊരു കുറവുമില്ല. പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന.

ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹനക്കാരും പതിവ് കാഴ്ചയാണ്. അധികൃതരുടെ കണ്ണില്‍പെടാതെ ഊടുവഴികളിലൂടെ രക്ഷപ്പെടുന്നവരാണ് അധികവും. ഹെല്‍മറ്റ് ധരിക്കാത്തതിന് 795 കേസുകളാണ് കഴിഞ്ഞ മാസം മോട്ടോര്‍ വാഹന വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. ഈയിനത്തില്‍ 3,97,500 രൂപ പിഴയും ഈടാക്കി. ഭൂരിഭാഗവും നവീകരിച്ച റോ‌ഡുകളായതിനാല്‍ അമിത വേഗതയില്‍ വാഹനമോടിക്കുന്നവരുടെ എണ്ണവുമേറി. കാല്‍നടയാത്രക്കാര്‍ക്കും ഇവര്‍ ഭീഷണിയാണ്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് 145 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 5,000 രൂപയാണ് ഈയിനത്തില്‍ പിഴ. മൊത്തം 7.​25 ലക്ഷം ഈടാക്കി. ഇങ്ങനെ കുടുങ്ങവരില്‍ കൂടുതലും 18 വയസ്സിന് താഴെയുള്ളവരുമാണ്.

ആഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍

നിയമലംഘനം കേസുകള്‍

ഹെല്‍മെറ്റ് ധരിക്കാത്തത് : 795

ലൈസന്‍സ് ഇല്ലാതെ ഓട്ടം : 145

ഇന്‍ഷ്വറന്‍സ് ഇല്ലാത്തത് : 379

വാഹനങ്ങളിലെ അനധികൃത രൂപ മാറ്റം : 49

സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് : 106

കൂളിംഗ് ഫിലിം ഒട്ടിച്ചതിന് : 200

ആകെ ഈടാക്കിയ ഫൈന്‍ തുക : 55 ലക്ഷം

പിഴയൊടുക്കേണ്ട തുകകള്‍

ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ : 5,​000

ഇന്‍ഷ്വറന്‍സ് : 2,​000

ഹെല്‍മെറ്റില്ലെങ്കില്‍ : 500

അമിത വേഗത : 5,​000

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍: 2,​000


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments