സാക്ഷരതാ ദിനത്തിൽ ബീനക്ക് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം
അഞ്ചാം ക്ലാസിൽ വിജയിച്ചിട്ടും തന്റെ ജീവിതത്തിലെ വൈകല്യങ്ങൾ മൂലം 1991 ൽ തുടർ പഠനം നിർത്തേണ്ടി വരികയും തുടർന്ന് 2018 ൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സമ്മാനിച്ച മുച്ചക്ര വാഹനം സമ്മാനമായി ലഭിച്ചതിന് ശേഷം തുടർ പഠനം ആരംഭിച്ച് പത്താം ക്ലാസ് തുല്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന കരിങ്കല്ലത്താണി സ്വദേശി ബീനയെയാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇ.സിന്ധു പൊന്നാട അണിയിച്ച് ആദരവേകി. സാക്ഷരതാ പ്രേരക് ജയശ്രീ മുഖ്യ അതിഥിയായി. മറ്റ് ജനപ്രതിനിധികളും പങ്കെടുത്ത് സംസാരിച്ചു.
ഇരു കാലുകൾക്കും അവശതയുള്ള ബീന ഇരു കൈകൾ ഉപയോഗിച്ചാണ് വീടുകളിലും പരിസരങ്ങളിലും നടക്കുന്നത്. മാതൃഭൂമി പത്ര ലേഖകൻ ഫാറൂഖ് വെളിയംകോടിന്റെ റിപ്പോർട്ടാണ് ബീനയെ കുറിച്ചുള്ള വാർത്ത ജന ശ്രദ്ധയിലെത്തിച്ചത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments