ഗുരുവായൂരിൽ സംഗീതാര്‍ച്ചനയും സംഗീത കച്ചേരികളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.
ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് 15 ദിവസങ്ങളിലായി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ ചെന്പൈ സംഗീത മണ്ഡപത്തില്‍ നടക്കാറുള്ള സംഗീതാര്‍ച്ചനയും സംഗീത കച്ചേരികളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.നവംബര്‍ 29 മുതല്‍ ഡിസംബര്‍ 14 വരെ നടക്കുന്ന സംഗീതാര്‍ച്ചനകള്‍ക്ക് 18 വയസ് മുതല്‍ ഉള്ളവര്‍ക്കു പങ്കെടുക്കാം.
18 മുതല്‍ 60 വരെയുള്ളവര്‍ ഒരു ഡോസ് വാക്സിന് സ്വീകരിച്ചവരാകണം. 60 നു മുകളിലുള്ളവര്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവരാകണം എന്നു നിബന്ധനയുണ്ട്. വാക്സിന് സര്‍ട്ടിഫിക്കറ്റും ഗുരുവിന്റെ സാക്ഷ്യപത്രവും ഓണ്‍ലൈന്‍ അപേക്ഷയില്‍ സമര്‍പ്പിക്കണം. യോഗ്യരായവരെ ഇമെയില്‍ വഴി വിവരമറിയിക്കും.
www.guruvayurdevaswom. nic.in എന്ന സൈറ്റില്‍ ഒക്ടോബര്‍ നാലു മുതല്‍ 14 വരെ അപേക്ഷിക്കാം.
കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായതിനാല്‍ കഴിഞ്ഞ വര്‍ഷം ചെന്പൈ സംഗീതോത്സവം ചടങ്ങ് മാത്രമായാണ് നടന്നത്. സംഗീതാര്‍ച്ചനയും വിശേഷാല്‍ കച്ചേരിയും ഉണ്ടായില്ല. ചെന്പൈ സംഗീതോത്സവം ആരംഭിച്ച ശേഷം ആദ്യമായാണ് കഴിഞ്ഞ വര്‍ഷം സംഗീതോത്സവം മുടങ്ങിയത്. ഇന്ത്യയിലെ പ്രഗത്ഭരായ കലാകാരന്മാരാണ് ചെന്പൈ സംഗീതോത്സവത്തില്‍ പങ്കെടുക്കാറുള്ളത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments