കൃഷി ഉദ്യോഗസ്ഥർ പാടത്തേക്കിറങ്ങണം: മന്ത്രി പി. പ്രസാദ്
അസോസിയേഷന്‍ ഒഫ് അഗ്രികള്‍ച്ചറല്‍ ഓഫീസേഴ്‌സ് കേരളയുടെ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ രണ്ട് ഉദ്യോഗസ്ഥര്‍ പരിശോധിച്ചാല്‍ രണ്ടുരീതിയിലുള്ള റിപ്പോര്‍ട്ട് ഉണ്ടാകുന്നത് ആശാസ്യമല്ല. സംസ്ഥാനത്തെ കൃഷിഭവനുകള്‍ സ്മാര്‍ട്ട് ആക്കുന്നതിനുള്ള നടപടി ഇക്കൊല്ലം തന്നെയുണ്ടാകും. ഉദ്യോഗസ്ഥര്‍ സംതൃപ്തിയോടെ ജോലി ചെയ്യുന്നതിനാണ് ശമ്ബളപരിഷ്‌കരണം നടപ്പാക്കുന്നത്. അപ്പോഴെല്ലാം ആര്‍ക്കുവേണ്ടിയാണ് നാം നിലകൊള്ളുന്നതെന്ന ബോദ്ധ്യം ഓരോജീവനക്കാരനും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഹാപ്പി മാത്യു അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തി. ഡോ. ശശിതരൂര്‍ എം.പി, കൃഷിവകുപ്പ് സെക്രട്ടറി ലത സി.എ, ഡയറക്ടര്‍ ഇന്‍ചാര്‍ജ് സോണിയ വി.ആര്‍, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷാജി.ആര്‍, സംസ്ഥാന ട്രഷറര്‍ നവാസ്.ഡി, ജോയിന്റ് സെക്രട്ടറി വിഷ്‌ണു.എസ്.പി എന്നിവര്‍ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments