ദോഹ: ഖത്തറിന്റെ യാത്രാ, ടൂറിസം മേഖലയ്ക്ക് ഉണര്‍വേകാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ട്രാവല്‍ മാര്‍ട്ട് നവംബര്‍ 16 മുതല്‍ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 31 രാജ്യങ്ങളില്‍ നിന്നുള്ള 136 സംഘങ്ങള്‍ പങ്കെടുക്കും. 14 ദേശീയ പവിലിയനുകളുമുണ്ടാകും.രാജ്യത്തിന്റെ യാത്രാ, ടൂറിസം മേഖലയിലെ പ്രധാനമേളയായ ട്രാവല്‍ മാര്‍ട്ടില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും ഭാഗമാവും. യാത്രാ, ടൂറിസം മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍, ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ പരിചയപ്പെടുത്തും. ടൂറിസം മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കും. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്ന എക്‌സ്‌പോ നവംബര്‍ 18 ന് അവസാനിക്കും.
REAL MEDIA
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments