കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുനല്‍കി 25 മുതല്‍ തിയറ്ററുകള്‍ തുറക്കാൻ സര്‍ക്കാര്‍ അനുമതി നല്‍കി.
മാറാലപിടിച്ചും പൊടിപടലങ്ങള്‍ മൂടിയും കിടക്കുന്ന തിയറ്ററുകള്‍ അറ്റകുറ്റപ്പണി നടത്തി വൃത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ഉടമകള്‍. വലിയ സാമ്ബത്തിക ബാധ്യതയില്‍ എത്തിയ തിയറ്റര്‍ ഉടമകള്‍ക്ക് സര്‍ക്കാര്‍ പറഞ്ഞ സമയത്തും തിയറ്റര്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. 50 ശതമാനം സീറ്റുകളിലേ പ്രേക്ഷകരെ ഇരുത്താവൂ എന്ന നിര്‍ദേശം സാമ്ബത്തികനഷ്ടം വരുത്തുമെന്ന് ഉടമകള്‍ പറയുന്നു.
പത്തും പന്ത്രണ്ടും ജീവനക്കാര്‍ ഉണ്ടായിരുന്ന തിയറ്ററുകളില്‍ കോവിഡ് കാലത്ത് നാലും അഞ്ചുമായി കുറഞ്ഞു. പ്രൊജക്ടറിനാണ് മിക്ക തിയറ്ററുകളിലും അറ്റകുറ്റപ്പണി വേണ്ടത്. രണ്ടുതവണയായി തിയറ്റര്‍ അടച്ചിട്ടത് 18 മാസമാണ്. ഈ സമയത്ത് പ്രൊജക്‌ടര്‍ സര്‍വീസിന് ആളെ കിട്ടിയില്ല. ബാറ്ററിയും യുപിഎസും തകരാറിലായി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments