Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മലപ്പുറം ജില്ലയിൽ 36,542 വിദ്യാര്‍ത്ഥികളുടെ ഹയര്‍സെക്കന്‍ഡറി പഠനം ചോദ്യചിഹ്നമായി തുടരുന്നു.





മലപ്പുറം ജില്ലയിൽ 36,542 വിദ്യാര്‍ത്ഥികളുടെ ഹയര്‍സെക്കന്‍ഡറി പഠനം ചോദ്യചിഹ്നമായി തുടരുന്നു.

മലപ്പുറം ജില്ലയില്‍ ആകെയുള്ള 41,​296 സീറ്റുകളില്‍ 41,​295 സീറ്റുകളിലേക്കുമുള്ള പ്രവേശന ലിസ്റ്റാണ് രണ്ടാം ഘട്ട അലോട്ട്മെന്റില്‍ ഇന്നലെ പ്രസിദ്ധീകരിച്ചത്. മെറിറ്റ് വിഭാഗത്തില്‍ ഇനി ആകെ അവശേഷിക്കുന്നത് എസ്.സി വിഭാഗത്തിലെ ഒരു സീറ്റ് മാത്രം. 77,837 അപേക്ഷകരില്‍ 36,542 വിദ്യാര്‍ത്ഥികളുടെ ഹയര്‍സെക്കന്‍ഡറി പഠനം ചോദ്യചിഹ്നമായി തുടരുകയാണ്.

മൂന്നാംഘട്ടത്തില്‍ പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി അലോട്ട്മെന്റും കമ്മ്യൂണിറ്റി വിഭാഗത്തിലേക്കുള്ള സീറ്റുകളുടെ അലോട്ട്മെന്റും മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഈ അലോട്ട്മെന്റില്‍ ഉള്‍പ്പെടാന്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷ പുതുക്കി നല്‍കണം. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളടക്കം സീറ്റ് ലഭിക്കാതെ പുറത്ത് നില്‍ക്കുകയാണ്. ഇത്തരത്തില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇനി മാനേജ്മെന്റ് സീറ്റിലേക്കോഅണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലേക്കോ ഉയര്‍ന്ന പണം കൊടുത്ത് പ്രവേശനം നടത്താനുള്ള ശ്രമങ്ങള്‍ നടത്തണം. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളാണ് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കേണ്ടി വരിക. 18,488 സീറ്റുകളാണ് നോണ്‍ മെറിറ്റിലും അണ്‍ എയ്ഡഡ് മേഖലയിലും ഉള്ളത്. ഇത്രയും സീറ്റുകളിലേക്ക് അഡ്മിഷന്‍ നടന്നാലും 18,054 വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സീറ്റില്ലാത്ത അവസ്ഥയാണ്. സീറ്റ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ വിദ്യാര്‍ത്ഥി സംഘടനകളെല്ലാം കളക്‌ട്രേറ്റിലേക്ക് നിരവധി തവണ മാര്‍ച്ചുകള്‍ നടത്തിയിരുന്നു. സംസ്ഥാന വ്യാപകമായി സീറ്റ് ക്ഷാമം ഉണ്ടെങ്കിലും മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പുറത്ത് നില്‍ക്കേണ്ട സാഹചര്യമുള്ളത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments