ദുബൈ | ഐ പി എല്ലില്‍ കൊല്‍ക്കത്തയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് പഞ്ചാബ് കിംഗ്സ്. 166 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിന്റെയും (55 പന്തില്‍ 67), മായങ്ക് അഗര്‍വാളിന്റെയും (27 പന്തില്‍ 40) തകര്‍പ്പന്‍ ബാറ്റിംഗ് മികവില്‍ മൂന്ന് പന്ത് ശേഷിക്കേ ലക്ഷ്യം മറികടന്നു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഷാരൂഖ് ഖാന്‍ (ഒന്പത് പന്തില്‍ 22), എയ്്ഡന്‍ മാര്‍ക്രം (16 പന്തില്‍ 18) റണ്‍സെടുത്തു.
നേരത്തേ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. 49 പന്തില്‍ 67 റണ്‍സെടുത്ത ഓപണര്‍ വെങ്കടേഷ് അയ്യറാണ് കൊല്‍ക്കത്ത നിരയിലെ ടോപ് സ്‌കോറര്‍. ഒമ്ബത് ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. രാഹുല്‍ ത്രിപാഠി (26 പന്തില്‍ 34), നിതിഷ് റാണ (18 പന്തില്‍ 31) എന്നിവരും തിളങ്ങി. ശുഭ്മാന്‍ ഗില്‍ (ഏഴ്), ഒയിന്‍ മോര്‍ഗന്‍ (രണ്ട്), ദിനേശ് കാര്‍ത്തിക് (11), ടിം സെയ്ഫര്‍ട്ട് (രണ്ട്) എന്നിവര്‍ എളുപ്പത്തില്‍ മടങ്ങി.
വലിയ സ്‌കോറിലേക്ക് കുതിച്ച കൊല്‍ക്കത്തയെ അവസാന ഓവറുകളില്‍ പഞ്ചാബ് ബൗളര്‍മാര്‍ വരിഞ്ഞുകെട്ടുകയായിരുന്നു. പഞ്ചാബിനായി അക്ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. രവി ബിഷ്‌ണോയി രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തിREAL MEDIA
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments