Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഡ്രൈവറില്ലാ വാഹനം അവതരിപ്പിച്ച്‌ അജ്​മാന്‍


അജ്​മാന്‍: ഡ്രൈവറില്ലാത്ത അത്യാധുനിക വാഹനം അവതരിപ്പിച്ച്‌ അജ്​മാന്‍. വിനോദ സഞ്ചാരികളെ അവരുടെ താമസകേന്ദ്രങ്ങളില്‍ നിന്നെടുത്ത്​ അജ്​മാനിലെ പുറം കാഴ്​ചകള്‍ കാണിക്കാന്‍ കൊണ്ടുപോകും ഈ വാഹനം. 5ജി സാങ്കേതികവിദ്യയും അതിവേഗ ഇന്‍റര്‍നെറ്റും ഇതില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. അജ്​മാന്‍ നഗരസഭ ആസൂത്രണ വകുപ്പാണ് ഇത്തിസാലാത്തി‍െന്‍റ സഹകരണത്തോടെ വാഹനം അവതരിപ്പിച്ചിരിക്കുന്നത്.

യു.എ.ഇയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച 50 പദ്ധതികള്‍ക്കനുസരിച്ചും അജ്​മാ​െന്‍റ അടിസ്ഥാന വികസന മേഖലയിലെ മുന്നേറ്റത്തി​െന്‍റ അടയാളപ്പെടുത്തലായുമാണ് ഈ വാഹനം നിരത്തിലിറക്കിയിരിക്കുന്നത്. എമിറേറ്റ്‌ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യയടക്കം പരമാവധി ഉപയോഗപ്പെടുത്തുന്നതി​െന്‍റ മാതൃക കൂടിയാണ് ഡ്രൈവറില്ലാത്ത വാഹനം.

അജ്​മാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് തങ്ങളുടെ താമസകേന്ദ്രങ്ങളില്‍ നിന്നും ഈ വാഹനത്തില്‍ യാത്ര ചെയ്യാന്‍ കഴിയും. അജ്​മാന്‍ നഗരസഭ ആസൂത്രണ വിഭാഗം ചെയര്‍മാന്‍ ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി വാഹനം ഉദ്ഘാടനം ചെയ്​തു. സുപ്രധാനവും വിശിഷ്​ടവുമായ ഈ പദ്ധതി മിഡില്‍ ഈസ്​റ്റില്‍ ആദ്യമായാണ് നടപ്പാക്കുന്നതെന്ന് ഇത്തിസലാത്ത് നോര്‍ത്തേണ്‍ എമിറേറ്റ്സ് ജനറല്‍ മാനേജര്‍ അബ്​ദുല്‍ അസീസ് ഹമദ് തര്യം പറഞ്ഞു.

5ജി സാങ്കേതികവിദ്യയുടെ സഹായത്താല്‍ മുഖം തിരിച്ചറിയല്‍ സജ്ജീകരണങ്ങളും ഈ വാഹനത്തി​െന്‍റ സവിശേഷതയാണ്. വാഹനത്തിലെ യാത്രക്കാര്‍ക്ക് അതിവേഗ വൈഫൈ ആക്​സസ് നല്‍കുന്നുണ്ട്. സമര്‍ഥവും വികസിതവുമായ ഗതാഗത മാര്‍ഗങ്ങള്‍ പ്രദാനം ചെയ്യുന്നതിനായി കഴിഞ്ഞ മൂന്നു മാസങ്ങളായി നടന്ന തുടര്‍ച്ചയായ പ്രവര്‍ത്തനത്തി​െന്‍റ ഫലമാണ്​ വാഹനമെന്ന് അജ്​മാന്‍ കള്‍ച്ചര്‍ സെന്‍റര്‍ ഡയറക്​ടര്‍ ശൈഖ നൂറ അല്‍ നുഐമി പറഞ്ഞു.

വിവിധ തരത്തിലുള്ള യാത്രക്കാര്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഈ വാഹനം രൂപകല്‍പന ചെയ്​തിരിക്കുന്നത്. 15 പേര്‍ക്ക് യാത്ര ചെയ്യാനുതകും വിധം വിശാലമാണ് ഇതി​െന്‍റ അകം. അജ്​മാന്‍ ഹോട്ടല്‍ മുതല്‍ അല്‍ ബര് വേ റൗണ്ട് എബൗട്ട് വരെയും തിരികെ നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലേക്കും ഈ വാഹനം ദിവസവും പ്രവര്‍ത്തിക്കും.

REAL MEDIA ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW https://www.youtube.com/realmediachannel ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇 https://bit.ly/30cvXfk

Post a Comment

0 Comments