കഴിഞ്ഞ ദിവസങ്ങളിലെ അതിശക്തമായ കുത്തൊഴുക്കിലും ഒഴുകിപ്പോകാതെ നിന്ന കാവല്‍മാടത്തിന്റെ രഹസ്യം സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയായി.
വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികള്‍ എത്താതിരിക്കാന്‍ കാവല്‍ജോലി ചെയ്യുന്നവരുടെ കേന്ദ്രമാണ് ആ കുടില്‍. വനസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അതിനുള്ളിലിരുന്ന് സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കും.
സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ച കാലത്താണ് കുടില്‍ നിര്‍മിച്ചത്. ആദ്യം അത്ര ഉറപ്പുണ്ടായിരുന്നില്ല. ഒരിക്കല്‍ സിനിമ ചിത്രീകരണത്തിനായി അത് പൊളിച്ചുനീക്കിയിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ കാണുന്ന നിലയില്‍ ബലപ്പെടുത്തി നിര്‍മിച്ചത്.
പാറയില്‍ ജാക്കി ഹാമര്‍ ഉപയോഗിച്ച് ആഴത്തിലുള്ള കുഴികള്‍ ഉണ്ടാക്കി. അതിനു ശേഷം ലോറിയുടെ ആക്സില്‍ മുന കൂര്‍പ്പിച്ച് അടിച്ച് താഴ്ത്തിയിരിക്കുകയാണ്. ആറ് കുഴികളിലാണ് അതിന് തൂണുകള്‍ ഉറപ്പിച്ചിട്ടുള്ളത്. തുടര്‍ന്ന് ഇരുമ്ബു പൈപ്പുകള്‍ വെല്‍ഡ് ചെയ്താണ് കാലുകള്‍ നിര്‍മിച്ചത്. അതിലാണ് കുടില്‍ സ്ഥാപിച്ചത്. അതുകൊണ്ടാണ് കാറ്റിനോടും ഒഴുക്കിനോടും മല്ലടിച്ച് കുലുക്കമില്ലാതെ നില്‍ക്കുന്നത്. വെള്ളച്ചാട്ടത്തിന് മുകളില്‍ പുഴക്ക് നടുവിലെ കുടില്‍ സഞ്ചാരികള്‍ക്ക് കൗതുകമായി തുടരും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments