മലപ്പുറം ജില്ലയില്‍ ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍
നല്‍കി തുടങ്ങി
ജില്ലയില്‍ കുഞ്ഞുങ്ങള്‍ക്ക് ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് (പി.സി.വി) വാക്‌സിന്‍ നല്‍കി തുടങ്ങി. യൂനിവേഴ്‌സല്‍ ഇമ്യൂനൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതിയതായി ഉള്‍പ്പെടുത്തിയ ന്യൂമോ കോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിനാണ് (പി.സി.വി) ഇന്നലെ (ഒക്ടോബര്‍ ആറ്) മുതല്‍ നല്‍കി തുടങ്ങിയത്. പി.സി.വി വാക്‌സിനേഷന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന നിര്‍വഹിച്ചു.
ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നരമാസം പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ന്യൂമോ കോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍ നല്‍കണം. കുഞ്ഞിന് ഒന്നര മാസത്തില്‍ മറ്റ് വാക്‌സിന്‍നെടുക്കാനുള്ള സമയത്ത് മാത്രം പി.സി.വി നല്‍കിയാല്‍ മതി. ഈ വാക്സിന്റെ ആദ്യഡോസ് എടുക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഒരു വയസാണ്. ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നരമാസം, ഒന്‍പത് മാസം എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കുന്നത്.
സ്‌ട്രെപ്‌റ്റോ കോക്കസ് ന്യൂമോണിയ അഥവാ ന്യുമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരു കൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കും. രോഗാണു ശരീരത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ചു പല തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകാം. ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കല്‍ ന്യൂമോണിയ. അഞ്ചു വയസിനു താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ന്യൂമോകോക്കല്‍ ന്യൂമോണിയ ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി, ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. കുട്ടികള്‍ക്ക് അസുഖം കൂടുതലാണെങ്കില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം. ഒപ്പം ഹൃദയാഘാതമുണ്ടാകാനോ അബോധാവസ്ഥയിലേക്ക് പോകാനോ മരണമടയാനോ സാധ്യതയുണ്ട്. യൂണിവേഴ്‌സല്‍ ഇമ്യൂനൈസേഷന്‍ പരിപാടിയുടെ ഭാഗമായി രാജ്യത്ത് പി.സി.വി വാക്‌സിനേഷന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ 2,000 രൂപ വരെ വിലയുള്ള പി.സി.വി വാക്‌സിന്‍ ആണ് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി നല്‍കുന്നത്. മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള വിദഗ്ധ പരിശീലനത്തിന് ശേഷമാണ് ജില്ലയില്‍ വാക്‌സിനേഷന്‍ ആരംഭിക്കുന്നത്.
ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. വി. പി രാജേഷ്, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.രാജു, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അലിഗര്‍ ബാബു, ശിശുരോഗ വിദഗ്ധന്‍ ഡോ.ഷിബു കിഴക്കാത്ര എന്നിവര്‍ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments