ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ ഏറ്റെടുത്തു.
വ്യാഴാഴ്ച രാത്രി ദേവസ്വത്തിലെ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലെത്തിയ കളക്ടര്‍ ഹരിത വി.കുമാര്‍ ഫയലുകള്‍ ഒപ്പിട്ടശേഷം സ്ഥാനമൊഴിഞ്ഞ അഡ്മിനിസ്ട്രേറ്റര്‍ ടി.ബ്രീജകുമാരിയില്നിന്ന് രേഖകള്‍ ഏറ്റുവാങ്ങിയാണു ചുമതലയേറ്റത്. സര്‍ക്കാര്‍ പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നതുവരെ കളക്ടര്‍ അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കും.
പുതിയ അഡ്മിനിസ്ട്രേറ്ററുടെ പേരുകള്‍ അടങ്ങിയ പാനല്‍ സര്‍ക്കാര്‍ ദേവസ്വത്തിനു നല്‍കിയിട്ടുണ്ട്.
ഇന്നു ചേരുന്ന ഭരണ സമിതി സര്‍ക്കാര്‍ നല്കിയ പേരുകളില്‍നിന്ന് ഒരു പേര് അംഗീകരിച്ച് സര്‍ക്കാരിനു കൈമാറും. തുടര്‍ന്ന് സര്‍ക്കാര്‍ നിയമന ഉത്തരവ് നല്‍കും. ദേവസ്വം ചെയര്മാന് കെ.ബി. മോഹന്‍ദാസ്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്മാരായ പി. മനോജ് കുമാര്‍, കെ. ഗീത തുടങ്ങിയവര്‍ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments