പല്ലുകള്‍ക്ക് ബലക്ഷയം വന്ന് പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാന്‍ പുത്തന്‍ പദ്ധതിയുമായി സാമൂഹ്യനീതി വകുപ്പ് വന്നിരിക്കുന്നു. "മന്ദഹാസം" എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.
ഇക്കൂട്ടര്‍ക്ക് വേണ്ടി തിരഞ്ഞെടുത്ത ദന്തല്‍ കോളേജുകളിലും ട്രീറ്റ്മെന്റ് സെന്ററുകളിലും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള കൃത്രിമ പല്ലുകളും ലഭ്യമാക്കും. പരമാവധി 5000 രൂപ ചികിത്സാ സഹായവും ലഭിക്കും. ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത് ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസിലാണ്.
റേഷന്‍ കാര്‍ഡിന്റെയോ ബിപിഎല്‍ സര്‍ട്ടിഫിക്കറ്റിന്റെയോ വില്ലേജ് ഓഫീസില്‍ നിന്നു ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റിന്റെയോ പകര്‍പ്പ്, അംഗീകൃത ദന്തഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകകള്‍ അപേക്ഷയോടൊപ്പം നല്‍കണം.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments