എസ് വൈ എസ് മീലാദ് കാമ്പയിൻ
പൊന്നാനി മൗലിദ് പ്രൗഢമായി.
പൊന്നാനി :തിരുനബി (സ) സഹിഷ്ണുതയുടെ മാതൃക എന്ന പ്രമേയത്തിൽ എസ് വൈ എസ് ആചരിക്കുന്ന മീലാദ് കാമ്പയിന്റെ മുന്നോടിയായി എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പൊന്നാനി മൗലിദ് പ്രൗഢമായി സമാപിച്ചു.
. ജില്ലാ പ്രസിഡന്റ് എൻ വി അബ്ദുറസാഖ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീൻ ബുഹാരി സദസ്സ് ഉദ്ഘാടനം ചെയ്തു. അസഹിഷ്ണുതയും മത വിദ്വേഷവും കൊടികുത്തിവാഴുന്ന വർത്തമാന കാലത്തിന് പ്രവാചകരുടെ സഹിഷ്ണുതയും വിശാലമനസ്കതയും മാതൃകയാവേണ്ടതു ണ്ടെന്ന് അദ്ദേഹം ഓർമപ്പെടുത്തി
എ എ റഹീം കരുവാത്തുകുന്ന്, സയ്യിദ് സീതിക്കോയ അല്‍ബുഖാരി,സയ്യിദ് ജലാലുദ്ധീൻ ജീലാനി സെയ്ത് മുഹമ്മദ് തങ്ങൾ, സയ്യിദ് മുത്തു കോയ തങ്ങൾ എസ് ഐ കെ തങ്ങൾ അബ്ദുൽ മജീദ് അഹ്സനി ശരീഫ് സഅദി, മുഹമ്മദ് ക്‌ളാരി,യൂസഫ് ബാഖവി,കെ എം മുഹമ്മദ് കാസിം കോയ, അബ്ദുറസാഖ് ഫൈസി, സിദ്ധീഖ് മൗലവി അഷ്‌റഫ് ബാഖവി, അബ്ദുള്ള ബാഖവി ഇയ്യാട്, ഹൈദർ മുസ്ലിയാർ പങ്കെടുത്തു
0 Comments