വി.എം കുട്ടിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ്.
നൂറുകണക്കിന് പേരാണ് അനുഗൃഹീത കലാകാരനെ അവസാന നോക്ക് കാണാന്‍ വസതിയായ പുളിക്കല്‍ പെരിയമ്ബലം 'ദാറുസല്ലാമി'ലും വൈദ്യര്‍ അക്കാദമി ഹാളിലുമെത്തിയത്. ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷം വൈകിട്ട് അഞ്ച് മണിയോടെ പുളിക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി. രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി.
പ്രധാന ശിഷ്യരടക്കം മാപ്പിളപ്പാട്ട് രംഗത്തുള്ളവരും രാഷ്ട്രീയ-കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും സംസ്കാര ചടങ്ങില്‍ ആദ്യാവസാനം പങ്കെടുത്തു.
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.പി. അബ്ദുസമദ് സമദാനി എം.പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, അസി. അമീര്‍ പി. മുജീബുറഹ്മാന്‍, സെക്രട്ടറിമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂര്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്ബലം, ജില്ല ട്രഷറര്‍ മുനീബ് കാരക്കുന്ന്, 'മാധ്യമം' എഡിറ്റര്‍ വി.എം. ഇബ്രാഹിം, ജോയന്‍റ് എഡിറ്റര്‍ പി.ഐ. നൗഷാദ്, സി.പി.എം ജില്ല സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, വൈദ്യര്‍ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, മാപ്പിളപ്പാട്ട് കലാ പ്രമുഖരായ വിളയില്‍ ഫസീല, മുക്കം സാജിത, ഒ.എം. കരുവാരകുണ്ട്, ബാപ്പു വെള്ളിപ്പറമ്ബ്, കാനേഷ് പൂനൂര്, ഫിറോസ് ബാബു, കെ.വി. അബൂട്ടി തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments