ജില്ലയില്‍ സ്കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ പ്രവൃത്തി ദിവസങ്ങളില്‍ ബസുകളില്‍ കയറുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും കണ്സെഷന് നല്‍കണമെന്ന് മലപ്പുറം ആര്‍ടിഒ വി.എ സഹദേവന് അറിയിച്ചു.
വിദ്യാര്‍ഥി യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സ്റ്റുഡന്‍സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്കു കണ്സഷന് നിഷേധിക്കുന്ന തരത്തില്‍ ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്നു പ്രവൃത്തികളുണ്ടായാല്‍ നടപടിയെടുക്കും.
ബസ് ജീവനക്കാര്‍ യാതൊരു കാരണവശാലും വിദ്യാര്‍ഥികളോട് മോശമായി പെരുമാറുകയോ ബസില്‍ കയറ്റാതിരിക്കുകയോ ചെയ്യരുത്. പരാതികള്‍ ഒഴിവാക്കാന്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് മഫ്തിയില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു.
ബസുടമകള്‍ക്കും കുട്ടികള്‍ക്കും ബസിലെ യാത്രയുമായി ബന്ധപ്പെട്ട പരാതികള്‍ക്കു എന്ഫോഴ്സ്മെന്റുമായി ബന്ധപ്പെടാം. ഏതു സമയത്തും അവരുടെ സഹായം ഉണ്ടാകും.
കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ബസില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ബസ് ജീവനക്കാരും അധ്യാപകരും ഒരുപോലെ ഉറപ്പുവരുത്തണം. കൂടുതല്‍ കുട്ടികളെ ഒരു ബസില്‍ തന്നെ കയറ്റാതെ തുടര്‍ന്നു വരുന്ന ബസുകളില്‍ കയറ്റാന്‍ അധ്യാപകരും ശ്രദ്ധിക്കണം. കുട്ടികളുടെ യാത്ര കൂടുതല്‍ സുഗമമാക്കാന്‍ സ്കൂള്‍ ബസുകള്‍ നിരത്തിലിറക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സ്കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും ആര്‍ടിഒ അറിയിച്ചു.
ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാവികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. മലപ്പുറം ആര്‍ടിഒ വി.എ. സഹദേവന്, എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കെ.കെ. സുരേഷ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. കുസുമം, എഎസ്പി, കെഎസ്ആര്‍ടിസി ജീവനക്കാര്‍, ബസ് ഓപ്പറേറ്റേഴ്സ് ഭാരവാഹികള്‍, സ്റ്റുഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments