ഗുരുവായൂർ അഴുക്കുചാൽ പദ്ധതി ഉദ്ഘാടനം ചെയ്തു
ക്ഷേത്രനഗരിയെ മാലിന്യ മുക്തമാക്കാൻ നാലര പതിറ്റാണ്ടു മുൻപ് ആരംഭിച്ച ഗുരുവായൂർ അഴുക്കുചാൽ പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. സർക്കാരിന്റെ സ്വപ്നപദ്ധതികളിൽ ഈടുറ്റ പദ്ധതിയാണു ഗുരുവായൂർ അഴുക്കുചാൽ പദ്ധതിയെന്നു മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ജലവിഭവ വകുപ്പിന്റെ കീഴിലെ പൂർത്തിയാകാതെ കിടക്കുന്ന എല്ലാ പദ്ധതികളും 2023 ഓടുകൂടി പൂർത്തീകരിക്കും. ഇതിനായി പുതിയ ടെൻഡർ ക്ഷണിക്കും. കടൽക്ഷോഭം അനുഭവിക്കുന്ന കടപ്പുറം പഞ്ചായത്ത്, ഏങ്ങണ്ടിയൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ കടൽ ഭിത്തികെട്ടാൻ തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
നഗരസഭ ടൗണ്‍ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എൻ.കെ. അക്ബർ എംഎൽഎ അധ്യക്ഷനായി. ടി.എൻ. പ്രതാപൻ എംപി, മുരളി പെരുനെല്ലി എംഎൽഎ എന്നിവർ മുഖ്യാതിഥികളായി.
നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ജല അഥോറിറ്റി ബോർഡ് മെന്പർ ജോസ് ജോസഫ്, ജല അഥോറിറ്റി ചീഫ് എൻജിനീയർ ടി.എസ്. സുധീർ, ജല അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ പൗളി പീറ്റർ എന്നിവർ പ്രസംഗിച്ചു.
പ്രവൃത്തി പൂർത്തീകരിക്കുന്നതിനു നേതൃത്വം നൽകിയ 31 ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു. ഉദ്ഘാടനശേഷം ചക്കംകണ്ടത്തെ ട്രീറ്റ്മെന്റ് പ്ലാന്റ് സന്ദർശിച്ച ശേഷമാണു മന്ത്രി മടങ്ങിയത്.
തൃശൂർ ജില്ലയിലെ ആദ്യ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റാണ് ഗുരുവായൂരിലേത്. മൂന്ന് സോണുകളിലായി സജ്ജീകരിച്ചിട്ടുള്ള സംസ്കരണ സംവിധാത്തിന്റെ ചക്കംകണ്ടത്തെ പ്ലാന്റിൽ 30 ലക്ഷം ലിറ്റർ സീവേജ് മാലിന്യം സംസ്കരിക്കുന്നതിനു സാധിക്കും. നിലവിൽ ഒരു ലക്ഷം ലിറ്റർ മാലിന്യം പ്ലാന്റിൽ സംസ്കരിക്കുന്നുണ്ട്.
കണക്ഷന് അപേക്ഷ സമർപ്പിക്കുന്നവർക്ക് ഉടൻ കണക്ഷൻ നൽകുമെന്ന് അധികൃതർ അറിയിച്ചു. 21 .80 കോടി ചെലവഴിച്ചാണു പദ്ധതി പൂർത്തീകരിച്ചിട്ടുള്ളത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments