വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം നടത്തി
കേരളത്തെ മദ്യം കുടിപ്പിച്ചു കിടത്തുന്ന ഇടത് സർക്കാറിന്റെ മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി ചങ്ങരംകുളത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് എം.കെ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് സി.വി. ഖലീലു റഹ്മാൻ ഉദ്ഘാടനം ചെയ്തു. ടി.വി. മുഹമ്മദ് അബ്ദു റഹ് മാൻ, അബ്ദുട്ടി വളയംകുളം, ഹംസ മാട്ടം, സി.എം. യൂസുഫ്, കെ.ഷബീർ എന്നിവർ പ്രസംഗിച്ചു. ലമീഹ് ഷാക്കിർ പ്രകടനത്തിന് നേതൃത്വം നൽകി.
0 Comments