Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധിച്ചു






പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധിച്ചു

നിർമാണത്തിലെ അപാകതകൾ മൂലം മൂപ്പത്ത് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച വലിയ കുളം ഒരൊറ്റ മഴയിൽ കുത്തിയൊലിച്ചു പോയതിൽ  
പ്രതിഷേതിച്ച് പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പെരുമ്പടപ് പഞ്ചായത്തിലേക്ക് പിക്കറ്റിങ്ങ് നടത്തി.

പെരുമ്പടപ്പ്  ഗ്രാമ പഞ്ചായത്തിൽ  പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന വലിയ കുളം  പുനരുദ്ധീകരിക്കുന്നതിനായ് പഞ്ചായത്ത് ഫണ്ട്  ഉപയോഗിച്ച് 31 ലക്ഷം രൂപ വകയിരുത്തി പണി ചെയ്ത് പൂർത്തീകരിച്ചതാണ് ഇന്നലെ അരമണികൂർ പെയ്ത മഴയിൽ കുത്തിയൊലിച്ച് പാർശ്വഭിത്തികൾ തകർന്ന് വീണ് നശിച്ചത്.കുളം നിർമാണത്തിലെ അശാസ്ത്രീയമായ നിർമാണവും അഴിമതിയും അന്വേഷികണമെന്നാവശ്യപ്പെട്ടാണ് പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റി പികറ്റിങ്ങ് നടത്തിയത്.

മൂപ്പത്തി ഒന്ന് ലക്ഷം തുക ചിലവഴിച്ച് നിർമ്മിച്ച കുളത്തിന്റെ ജല സംരക്ഷണം ഉറപ്പ് വരുത്തുന്ന രീതിയിൽ ആയിരുന്നില്ല നിർമ്മാണം .കാലങ്ങളായി ഉപയോഗിക്കാൻ കഴിയാതെ കിടന്നിരുന്ന കുളത്തിൽ എകദേശം 4 മീറ്ററോളം ചെളിയും മണ്ണും അടിഞ്ഞു കിടന്നിരുന്നത് നീക്കം ചെയ്യിതിരുന്നില്ല. കുളത്തിൽ നിന്നും ചെളിയും മണ്ണും നീക്കി ആഴം കൂടി വെളളം നിലനിർത്തുന്ന രീതിയിൽ അല്ല പ്രവർത്തികൾ നടത്തിയത്. മറിച്ച് അടിഞ്ഞുകിടക്കുന്ന മണ്ണിന്റെ മുകളിൽ നിന്നും രണ്ട് അടി മാത്രം ഫൗണ്ടേഷൻ താഴ്ത്തിയാണ് പാർശ്വഭിത്തി നിർമ്മിച്ചത്. കരാറിൽ കാണിച്ച രീതിയിൽ പാർശ്വഭിത്തിയിൽ താഴ് ഭാഗത്ത് കോൺക്രീറ്റ് ബെൽറ്റ് നിർമ്മിക്കാതെ പദ്ധതി റിവേഴ്സ് ചെയ്താണ് കരിങ്കൽ ഭിത്തി നിർമ്മിച്ചത്.  ഇകാര്യം കൊണ്ട് തന്നെ ഇനി ഒരു മഴ കൂടി പെയ്താൽ മുഴുവൻ പാർശ്വഭിത്തി തകർന്നടിയും എന്ന കാര്യം ഉറപ്പാണ്. മാത്രമല്ല വേനൽ സമയത്ത് കുളത്തിൽ വെള്ളം നിലനിർത്താൻ ആവശ്യമായ ആഴത്തിൽ അല്ല നിർമ്മാണം നടത്തിയത്. കുളത്തിന്റെ അടുത്ത് നിൽക്കുന്ന സ്കൂൾ കെട്ടിടത്തിന് വരെ ഈ കുളത്തിന്റെ അശാസ്ത്രീയ നിർമാണം മൂലം അപകടാവസ്ഥ നേരിട്ടുകയാണ്.

ഇത് കൂടാതെ കുളത്തിന്റെ യഥാർത്ഥ നീളവും വീതിയും അളന്നു തിട്ടപെടുത്തിയിട്ടല്ല നിർമാണവും എസ്റ്റിമേറ്റും തയ്യാറാക്കിയത്. ഇതു മൂലം നിർമാണം അവസാനിച്ച ഉടനെ തന്നെ  സ്വകാര്യ വിക്തി ഒരടി സ്ഥലം പോലും വിടാതെ മതിൽ കെട്ടി ഉയർത്തി.വിലേജ് സർവ്വേ നടത്തി സ്ഥലം പഞ്ചായത്ത് മുഴുവനായും ഏറ്റെടുത്ത് പൊതുജനങ്ങൾക്ക് ഉപകരിക്കുന്ന രീതിയിൽ നടപാതയടക്കം നിർമ്മിക്കണമായിരുന്നു എന്നാൽ അതുണ്ടായില്ല. 

നിർമാണത്തിന്റെ മറവിൽ കരാറുകാരനും പഞ്ചായത്ത് ഭരണ സമിതിയും വലിയ മണൽ കൊളളയാണ് നടത്തിയത്. മണ്ണ് പൊതുലേലത്തിന് വെച്ച് നീക്കം ചെയ്യുന്നതിന് പകരം കുളത്തിന്റെ നിർമാണത്തിന് വേണ്ടി കരാർ എടുത്ത കരാറു ക്കാരൻ മറിച്ചു വിൽക്കുന്ന  രീതിയാണ് 
ഉണ്ടായത്. മൂന്നൂറോളം ലോഡ് മണ്ണ് രണ്ടായിരം രൂപ നിരക്കിൽ കരാറുക്കാരൻ വിറ്റുതുലച്ചു. പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആരോപിച്ചു.

വികസനമല്ല പൊതുമുതൽ കൊള്ളയടിക്കാനാണ് ഭരണ സമിതി ശ്രമിക്കുന്നത്. പൊതു മുതൽ നശിപ്പിച്ചവരെ അന്വേഷണണം നടത്തി വിചാരണ ചെയ്യണമെന്നാവശ്യപ്പെടാണ് പികറ്റിങ് നടത്തിയത്. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിസന്റ് അനസ് മാസ്റ്റർ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ദിൽഷാദ്, വാർഡ് ഡിവിഷൻ മെമ്പർമാരായ പി. റംഷാദ്  അഷറഫ് എന്നിവർ നേതൃത്വം നൽക്കി.


REAL MEDIA ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW https://www.youtube.com/realmediachannel ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇 https://bit.ly/30cvXfk

Post a Comment

0 Comments