ഇന്ത്യക്കെതിരെ അടുത്ത മാസം നടക്കുന്ന പരമ്പരക്കുണ്ടാകില്ലെന്ന് ആദില്‍ റാശിദ്. ഹജ്ജ് കര്‍മം നിര്‍വഹിക്കാനായി മക്കയിലേക്ക് പോകുന്നതുകൊണ്ടാണ് താരം കളിക്കാനില്ലെന്ന് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചത്.
മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്‍റി 20 മത്സരങ്ങളുമടങ്ങിയ പരമ്പര ജൂലൈ ഏഴു മുതൽ 17 വരെ തീയതികളിലാണ് നടക്കുന്നത്. ഹജ്ജ് ചെയ്യാൻ ശനിയാഴ്ചയോടെ ആദില്‍ റാശിദ് മക്കയിലേക്കു തിരിക്കും. അതുകൊണ്ട് തന്നെ ആദില്‍ റാശിദ് പരമ്പരക്കുണ്ടാകില്ല. ഇന്ത്യക്കെതിരായ പരമ്പരയ്ക്കു പുറമേ യോർക്ഷെയർ, ട്വന്‍റി 20 ബ്ലാസ്റ്റ് തുടങ്ങിയ തുടർമത്സരങ്ങളിലും താരം ഉണ്ടാകില്ല.
'കുറേയധികം നാളുകളായി ഹജ്ജു ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. പലപ്പോഴും സമയം ശരിയായിക്കിട്ടാറില്ല. ഈ വര്‍ഷം എന്തായാലും ഹജ്ജ് നിര്‍വഹിക്കണമെന്ന് മനസ്സില്‍ ഉറപ്പിച്ചതാണ്, ഇപ്പോള്‍ സമയം വന്നെത്തി... ഇതുസംബന്ധിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡുമായും യോർക്ഷെയർ അധികൃതരുമായും സംസാരിച്ചു. അവർ പൂര്‍ണമായും പിന്തുണച്ചു...'- ആദിൽ റാശിദ് പറഞ്ഞു.
"ഇത് എന്‍റെ വിശ്വാസത്തിന്‍റെ ഭാഗമാണ്, എന്നെ സംബന്ധിച്ച് ഇത് വലിയൊരു കാര്യമാണ്. ഞാൻ ചെറുപ്പവും ശക്തനും ആരോഗ്യവാനുമായിരിക്കുമ്പോൾ തന്നെ ഇത് ചെയ്യേണ്ടതുണ്ട്. ഇത് ഞാൻ എന്നോട് തന്നെ പ്രതിജ്ഞ ചെയ്ത കാര്യമാണ്." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലാണ് ആദില്‍ റാശിദ് ഇക്കാര്യം പറഞ്ഞത്. ഭാര്യക്കൊപ്പമാണ് താരം ഹജ്ജ് യാത്രക്ക് പുറപ്പെടുന്നത്.
0 Comments