9 വർഷത്തെ ഇടവേളയ്ക്ക് ശേഷം എസിസി വനിതാ ടി-20 ചാമ്പ്യൻഷിപ്പ് തിരികെയെത്തുന്നു. അസോസിയേറ്റ് ടീമുകൾ ഏറ്റുമുട്ടുന്ന ടൂർണമെൻ്റ് ഇന്ന് മുതലാണ് ആരംഭിക്കുക. മലേഷ്യൻ ക്രിക്കറ്റ് അസോസിയേഷനാണ് ടൂർണമെൻ്റിൻ്റെ ആതിഥേയർ. ജൂൺ 25ന് ടൂർണമെൻ്റ് അവസാനിക്കും. കിൻറാറ ഓവൽ, വൈഎസ്‌ഡി യുകെഎം ഓവൽ എന്നീ വേദികളിൽ നടക്കുന്ന ടൂർണമെൻ്റിലെ ആദ്യ രണ്ട് സ്ഥാനക്കാർ എസിസി വിമൻസ് ടി-20 കപ്പിലേക്ക് യോഗ്യത നേടും.
യുഎഇ, മലേഷ്യ, ഒമാൻ, ഖത്തർ, നേപ്പാൾ, ഹോങ് കോങ്, കുവൈറ്റ്, ബഹ്റൈൻ, സിംഗപ്പൂർ, ഭൂട്ടാൻ എന്നീ രാജ്യങ്ങളാണ് ടൂർണമെൻ്റിൽ കളിക്കുക. 10 ടീമുകൾ രണ്ട് ടീമുകളാക്കി തിരിച്ച് ഗ്രൂപ്പിലെ ടീമുകൾ പരസ്പരം കളിക്കും. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ സെമിയിൽ പ്രവേശിക്കും.
0 Comments