സന്നദ്ധ രക്തദാതാക്കളെ ആദരിച്ചു
എടപ്പാൾ: ലോക രക്ത ദാതൃ ദിനത്തോടനുബന്ധിച്ച് എടപ്പാൾ ആശുപത്രി രക്ത കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സന്നദ്ധ രക്തദാതാക്കളെയും സന്നദ്ധ രക്തദാന സംഘടനയായ ബ്ലഡ് ഡൊണേഴ്‌സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയെയും ആദരിച്ചു. എടപ്പാൾ ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എടപ്പാൾ ആശുപത്രി രക്ത കേന്ദ്രവുമായി സഹകരിച്ചു രക്തദാന രംഗത്ത് തുല്യതയില്ലാത്ത പ്രവർത്തനങ്ങൾ നടത്തുന്ന ബി ഡി കെ പൊന്നാനി പ്രവർത്തകരെയും സ്ഥിരമായി സന്നദ്ധ രക്തദാനം നടത്തുന്ന ആശുപത്രി ജീവനക്കാർ അടക്കമുള്ള 25 രക്തദാതാക്കളെയും മൊമെന്റോ നൽകി ആദരിക്കുകയാണ് ചെയ്തത്. ആശുപത്രി സി ഈ ഒ ശ്രീ ഗോകുൽ ഗോപിനാഥ് മുഖ്യാതിഥിയായ പരിപാടിയിൽ എടപ്പാൾ ആശുപത്രി ഗ്രൂപ്പ് മാനേജർ ശ്രീ ആത്മജൻ പള്ളിപ്പാട് അധ്യക്ഷത വഹിക്കുകയും ബ്ലഡ് സെന്റർ ഇൻ ചാർജ് ഹിജാസ് മാറഞ്ചേരി സ്വാഗതം പറയുകയും ജനറൽ മാനേജർ ശ്രീ ദേവരാജൻ പള്ളിപ്പാട് നന്ദി അറിയിക്കുകയും ചെയ്തു. പരിപാടിയിൽ ബ്ലഡ് ഡൊണേഴ്‌സ് കേരള ജില്ലാ ഭാരവാഹികളായ ജുനൈദ് നടുവട്ടം, അലിമോൻ പൂക്കരത്തറ എന്നിവർ സംസാരിക്കുകയും ഓപ്പറേഷൻ മാനേജർ ജ്യോതി ബാലകൃഷ്ണൻ , ബി ഡി കെ താലൂക്ക് ഭാരവാഹികളായ നൗഷാദ് അയങ്കലം, അലി ഹസ്സൻ ചെക്കോട്, സുജിത്ത് പൊൽപ്പാക്കര, രഞ്ജിത് കണ്ടനകം, മനാഫ് പൊന്നാനി, അജി കോലളമ്പ് എന്നിവർ പങ്കെടുക്കുകയും ചെയ്തു. പരിപാടിയിൽ ഏവരെയും മൊമെന്റോ നൽകി ആദരിച്ചു കൊണ്ട് ആശുപത്രി സി ഈ ഒ ഗോകുൽ ഗോപിനാഥ് വ്യെക്തിപരമായ തിരക്കുകൾക്കിടയിലും സഹജീവികളോടുള്ള കരുതലിന്റെ ഭാഗമായി ഇവർ നടത്തുന്ന നന്മയാർന്ന പ്രവർത്തനങ്ങളെ പ്രത്യേകം പ്രശംസിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com