മിഡിലീസ്റ്റിലെ മികച്ച എയര്‍പോര്‍ട്ട് സ്റ്റാഫ് അവാര്‍ഡ് സ്വന്തമാക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം. സ്കൈട്രാക്സ് സ്റ്റാർ റേറ്റിങ്സിന്റെ അടിസ്ഥാനത്തിലാണ് അവാർഡെന്ന് ഒമാൻ എയർപോർട്ട് അധികൃതർ അറിയിച്ചു. പാരിസിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി.
ജീവനക്കാര്‍ നല്കുന്ന മികച്ച തൊഴില്‍ അന്തരീക്ഷത്തിന്റെ പ്രതിഫലനമാണ് ഈ പുരസ്കാരമെന്ന് ഒമാന്‍ എയര്‍പോർട്സ് പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ നിരവധി സേവനങ്ങളാണ് ഒമാന്‍ എയര്‍പോർട്സ് ജീവനക്കാര്‍ വഴി ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര വിമാനത്താവള മാനേജ്മെന്റിലെ നൂതന സംവിധാനങ്ങളിലും സേവനങ്ങളിലും ജീവനക്കാർക്ക് പരിശീലനവും നൽകിവരുന്നുണ്ട്. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് ശിപാര്‍ശ ചെയ്യുന്ന മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ഇവ നൽകിവരുന്നതെന്ന് ഒമാന്‍ എയര്‍പോർട്സ് കമ്പനി ആക്ടിങ് സി.ഒ.ഒ സഊദ് അല്‍ ഹുബൈശി പറഞ്ഞു.
0 Comments